---
title: "വിദ്യാർത്ഥികളെ പുറത്താക്കിയതിൽ പ്രതിഷേധം..: ആലുവ യുസി കോളേജിൽ പ്രിൻസിപ്പാളിന് നേരെ കരി ഓയിൽ ഒഴിച്ച് കെഎസ്‌യു പ്രവർത്തകർ, പത്തോളംപേർ അറസ്റ്റിൽ "
english_title: "KSU activists pour black oil on the principal at Aluva UC College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344443/ksu-activists-pour-black-oil-on-the-principal-at-aluva-uc-college-new-"
published_at: "2026-02-26T20:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a05b02aa905_ksu.jpg"
keywords: []
---

# വിദ്യാർത്ഥികളെ പുറത്താക്കിയതിൽ പ്രതിഷേധം..: ആലുവ യുസി കോളേജിൽ പ്രിൻസിപ്പാളിന് നേരെ കരി ഓയിൽ ഒഴിച്ച് കെഎസ്‌യു പ്രവർത്തകർ, പത്തോളംപേർ അറസ്റ്റിൽ 

> **Lead Summary:** **കൊച്ചി: **ആലുവ യുസി കോളേജിൽ പ്രിൻസിപ്പാളിന് നേരെ കരി ഓയിൽ ഒഴിച്ച് കെഎസ്‌യു പ്രവർത്തകർ. പ്രിൻസിപ്പാൾ ഡോ. മിനി ആലീസിന് നേരെയാണ് കരി ഓയിൽ പ്രയോഗം.

## Article Content

**കൊച്ചി: **ആലുവ യുസി കോളേജിൽ പ്രിൻസിപ്പാളിന് നേരെ കരി ഓയിൽ ഒഴിച്ച് കെഎസ്‌യു പ്രവർത്തകർ. പ്രിൻസിപ്പാൾ ഡോ. മിനി ആലീസിന് നേരെയാണ് കരി ഓയിൽ പ്രയോഗം.

ക്യാമ്പസിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ആറ് കെഎസ്‌യു പ്രവർത്തകരെ കോളേജ് മാനേജ്‌മെന്റ് നേരത്തെ പുറത്താക്കിയിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നടന്ന ചർച്ചകൾ പരാജയപ്പെട്ടതാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രിൻസിപ്പാളിന്റെ വസ്ത്രത്തിലും ശരീരത്തിലും ഓഫീസിലെ ഫയലുകളിലും കരിഓയിൽ വീണു.

കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അൽ ആമീൻ അഷ്റഫ്, മിവ ജോളി എന്നിവർക്ക് പുറമെ അമൽ മോഹൻ, ജിതിൻ കെ. ജോസ് തുടങ്ങിയ പ്രവർത്തകരെയും പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തു. ഇവരെ ആലുവ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344443/ksu-activists-pour-black-oil-on-the-principal-at-aluva-uc-college-new-)