---
title: "ഇന്ത്യക്ക് ആശ്വാസം....! വിൻഡീസിനെ അടിച്ചു പറത്തി; ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം, സെമിയിൽ"
english_title: "southafrica crush west indies to storm into t20 world cup semifinals"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344434/southafrica-crush-west-indies-to-storm-into-t20-world-cup-semifinals"
published_at: "2026-02-26T18:25:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a042fcf2657_markram.jpg"
keywords: []
---

# ഇന്ത്യക്ക് ആശ്വാസം....! വിൻഡീസിനെ അടിച്ചു പറത്തി; ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം, സെമിയിൽ

> **Lead Summary:** **അഹമ്മദാബാദ്‌: ( **[www.truevisionnews.com]** ) ** ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ മുൻ ചാമ്പ്യന്മാരായ വെസ്‌റ്റിൻഡീസിനെ അടിച്ചു പറത്തി, ദക്ഷിണാഫ്രിക്ക സെമിയിൽ. വിൻഡീസ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 23 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. അർധസെഞ്ചുറി നേടിയ ക്യാപ്‌റ്റൻ എയ്‌ദൻ മാർക്രത്തിന്റെ (46 പന്തിൽ 82) വെടിക്കെട്ട് ബാറ്റിങ്ങാണ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്. സ്കോർ: വെസ്‌റ്റിൻഡീസ് 176/8. ദക്ഷിണാഫ്രിക്ക 177/1.

## Article Content

**അഹമ്മദാബാദ്‌: ( **[www.truevisionnews.com]** ) ** ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ മുൻ ചാമ്പ്യന്മാരായ വെസ്‌റ്റിൻഡീസിനെ അടിച്ചു പറത്തി, ദക്ഷിണാഫ്രിക്ക സെമിയിൽ. വിൻഡീസ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 23 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. അർധസെഞ്ചുറി നേടിയ ക്യാപ്‌റ്റൻ എയ്‌ദൻ മാർക്രത്തിന്റെ (46 പന്തിൽ 82) വെടിക്കെട്ട് ബാറ്റിങ്ങാണ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്. സ്കോർ: വെസ്‌റ്റിൻഡീസ് 176/8. ദക്ഷിണാഫ്രിക്ക 177/1.

വെസ്‌റ്റിൻഡീസ് ബോളർമാരെ നിലം തൊടീക്കാതെ പറത്തി ദക്ഷിണാഫ്രിക്കയ്ക്ക് സ്വപ്ന തുല്യമായ തുടക്കമാണ് ഓപ്പണർമാർ നൽകിയിയത്. ആറോവറിൽ 69 റൺസാണ് എയ്‌ദൻ മാർക്രവും ക്വിന്റൺ ഡി കോക്കും (24 പന്തിൽ 47) ചേർന്ന് അടിച്ചത്. ഏഴാം ഓവറിന്റെ അവസാന പന്തിൽ ഡി കോക്ക് പുറത്താകുമ്പോൾ ടീം സ്കോർ 95 ആയി. നാല് വീതം സിക്സും ഫോറും പറത്തിയാണ് താരം മടങ്ങിയത്. പിന്നീടെത്തിയ റ്യാൻ റിക്കിൾടെണുമായി (28 പന്തിൽ 45) ചേർന്ന് മാർക്രം ടീമിന് അനായാസ വിജയം സമ്മാനിച്ചു.

ടോസ് നഷ്ടപ്പെട്ട കളത്തിലെത്തിയ വിൻഡീസിന് അർധസെഞ്ചുറി നേടിയ റൊമാരിയോ ഷെപ്പേർഡും (37 പന്തിൽ 52*) ജാസൺ ഹോൾഡറും (31 പന്തിൽ 49) ചേർന്നാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 83/7 എന്ന നിലയിലായിരുന്നു വിൻഡീസ്. എട്ടാം വിക്കറ്റിൽ ഒന്നിച്ച ഇരുവരും ചേർന്ന് 57 പന്തിൽ നിന്ന് 89 റൺസാണ് നേടിയത്. അവസാന ഓവറിൽ ഹോൾഡർ റൺഔട്ട് ആവുകയായിരുന്നു.

രണ്ട് സിക്സും ഒരു ഫോറും പറത്തി വിസ്‌ഫോടനം തീർത്ത് ബാറ്റിങ് ആരംഭിച്ച ഷായ്‌ ഹോപ്പിന്റെ (6 പന്തിൽ 16) വിക്കറ്റാണ് ആദ്യം നഷ്ടമായത്. രണ്ട് ഓവറിൽ സ്കോർ 29 എത്തി നിൽക്കെയാണ് താരം പുറത്തായത്. രണ്ട് റൺ കൂട്ടി ചേർക്കുന്നതിനിടെ ഹെറ്റ്മയർ (3 പന്തിൽ 2) വീണു. പിടിച്ചു നിൽക്കാൻ ശ്രമിച്ച ബ്രാൻഡൻ കിംഗ് (11 പന്തിൽ 21) കൂടി വീണതോടെ വിൻഡീസ് പൂർണ തകർച്ചയിലേക്ക് വീണു.

റോസ്‌റ്റൺ ചേസ് (2 പന്തിൽ 2), ഷെർഫേൻ റുതർഫോർഡ് (10 പന്തിൽ 12), റോവ്മാൻ പവൽ (11 പന്തിൽ 9), മാത്യു ഫോർഡ് (9 പന്തിൽ 11) എന്നിവർ കൂടി കൂടാരം കറിയതോടെ 83/7 എന്ന നിലയിലായി. പിന്നീട് ഷെപ്പേർഡും ഹോൾഡറും ചേർന്ന് ടീമിനെ നയിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. കഗീസോ റബാദയും കോർബിൻ ബോഷും രണ്ട് വിക്കറ്റും വീഴ്ത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344434/southafrica-crush-west-indies-to-storm-into-t20-world-cup-semifinals)