---
title: "സാംസങ് ഗാലക്സി എസ്26 അൾട്രാ ലോഞ്ച് ചെയ്തു; ശ്രദ്ധാകേന്ദ്രമായി പ്രൈവസി ഡിസ്‌പ്ലെയും അത്യധുനിക എഐ ഫീച്ചറുകളും"
english_title: "Samsung Galaxy S26 Ultra launched"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344426/samsung-galaxy-s26-ultra-launched"
published_at: "2026-02-26T17:05:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a0303d1d091_news21.jpg"
keywords: []
---

# സാംസങ് ഗാലക്സി എസ്26 അൾട്രാ ലോഞ്ച് ചെയ്തു; ശ്രദ്ധാകേന്ദ്രമായി പ്രൈവസി ഡിസ്‌പ്ലെയും അത്യധുനിക എഐ ഫീച്ചറുകളും

> **Lead Summary:** **[ **സാൻഫ്രാൻസിസ്‌കോയിൽ നടന്ന ഗാലക്സി അൺപാക്ക്ഡ് 2026 ഇവന്റിൽ ടെക് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പരമ്പരയായ ഗാലക്സി എസ്26 അവതരിപ്പിച്ചു.

## Article Content

**[ **സാൻഫ്രാൻസിസ്‌കോയിൽ നടന്ന ഗാലക്സി അൺപാക്ക്ഡ് 2026 ഇവന്റിൽ ടെക് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പരമ്പരയായ ഗാലക്സി എസ്26 അവതരിപ്പിച്ചു.

എസ്26, എസ്26 പ്ലസ്, എസ്26 അൾട്രാ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ ഐഫോണുകളിൽ പോലും ഇതുവരെയില്ലാത്ത 'പ്രൈവസി ഡിസ്‌പ്ലെ' (Privacy Display) എന്ന നൂതന ഫീച്ചറാണ് ഗാലക്സി എസ്26 അൾട്രായെ വ്യത്യസ്തമാക്കുന്നത്.

പ്രത്യേകതരം ഒഎൽഇഡി ഗ്ലാസും സോഫ്റ്റ്‌വെയറും സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ഈ സാങ്കേതികവിദ്യ, ഡിസ്‌പ്ലെ കാണുന്ന ആംഗിൾ പരിമിതപ്പെടുത്തുന്നു. ഇതുവഴി ഫോൺ ഉപയോഗിക്കുന്ന ആളുടെ അരികിലിരിക്കുന്നവർക്ക് സ്ക്രീനിലെ ദൃശ്യങ്ങൾ കാണാൻ കഴിയില്ല.

പൊതുസ്ഥലങ്ങളിലും യാത്രകളിലും പാസ്‌വേഡുകൾ നൽകുമ്പോഴും മറ്റും ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാൻ ഇത് സഹായിക്കും.ക്യാമറയുടെ കാര്യത്തിലും കരുത്തിന്റെ കാര്യത്തിലും വലിയ മാറ്റങ്ങളുമായാണ് എസ്26 സീരീസ് എത്തിയിരിക്കുന്നത്.

200 മെഗാപിക്സൽ പ്രൈമറി ക്യാമറയോടു കൂടിയ ക്വാഡ് ക്യാമറ സെറ്റപ്പാണ് അൾട്രാ മോഡലിലുള്ളത്. രാത്രികാല ദൃശ്യങ്ങൾ പകർത്താൻ സഹായിക്കുന്ന അഡാപ്റ്റീവ് പിക്സൽ സെൻസറും മെച്ചപ്പെട്ട ഒപ്റ്റിക്കൽ സൂം സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 (Snapdragon 8 Elite Gen 5) പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 16 ജിബി വരെ റാം വകഭേദങ്ങളിലും 1 ടിബി സ്റ്റോറേജിലും ഈ ഫോൺ ലഭ്യമാണ്.

എഐ ഫീച്ചറുകൾക്ക് (Galaxy AI) വലിയ പ്രാധാന്യമാണ് സാംസങ് ഇത്തവണ നൽകിയിരിക്കുന്നത്. ഫോട്ടോകളിലെ ഒബ്‌ജക്റ്റുകളെ മാറ്റാനോ വസ്ത്രങ്ങൾ മാറ്റാനോ പോലും സഹായിക്കുന്ന ക്രിയേറ്റീവ് എഡിറ്റിംഗ് ടൂളുകൾ ഫോണിന്റെ പ്രത്യേകതയാണ്.

കൂടാതെ, സ്ക്രീൻഷോട്ടുകൾ തനിയെ ഓർഗനൈസ് ചെയ്യുന്ന ഫീച്ചറുകളും ഇതിലുണ്ട്. 5000mAh ബാറ്ററിയും 60W ഫാസ്റ്റ് ചാർജിംഗ് സൗകര്യവുമുള്ള എസ്26 അൾട്രാ വെറും 30 മിനിറ്റുകൊണ്ട് 75 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ആപ്പിൾ ഉപഭോക്താക്കൾ പുറമെ പ്രൈവസി സ്ക്രീൻ പ്രൊട്ടക്ടറുകൾ ഉപയോഗിക്കേണ്ടി വരുമ്പോൾ, സാംസങ് അത് ഫോണിന്റെ ഹാർഡ്‌വെയറിൽ തന്നെ ഇൻബിൽറ്റായി നൽകി എന്നതാണ് ഈ ലോഞ്ചിന്റെ പ്രധാന ഹൈലൈറ്റ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344426/samsung-galaxy-s26-ultra-launched)