---
title: "ഐപിഎല്ലിന് മുൻപേ കെകെആറിന് ചങ്കിടിപ്പ്; ഉമ്രാൻ മാലിക്കിനെ പഞ്ഞിക്കിട്ട് പ്രാദേശിക താരങ്ങൾ, ഒരോവറിൽ 36 റൺസ്!"
english_title: "Local stars slam Umran Malik"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344412/local-stars-slam-umran-malik"
published_at: "2026-02-26T16:26:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a027426cb17_news16.jpg"
keywords: []
---

# ഐപിഎല്ലിന് മുൻപേ കെകെആറിന് ചങ്കിടിപ്പ്; ഉമ്രാൻ മാലിക്കിനെ പഞ്ഞിക്കിട്ട് പ്രാദേശിക താരങ്ങൾ, ഒരോവറിൽ 36 റൺസ്!

> **Lead Summary:** **മുംബൈ: [**[ ] ഐപിഎൽ 2026 ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കടുത്ത ആശങ്കയിലാഴ്ത്തി പേസർ ഉമ്രാൻ മാലിക്കിന്റെ ദയനീയ പ്രകടനം.

## Article Content

**മുംബൈ: [**[ ] ഐപിഎൽ 2026 ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കടുത്ത ആശങ്കയിലാഴ്ത്തി പേസർ ഉമ്രാൻ മാലിക്കിന്റെ ദയനീയ പ്രകടനം.

ഡി വൈ പാട്ടീൽ ടി20 കപ്പിൽ മുംബൈ കസ്റ്റംസിനെതിരായ മത്സരത്തിൽ വെറും രണ്ട് ഓവറിൽ താരം വിട്ടുകൊടുത്തത് 59 റൺസാണ്. ഒരു ഓവറിൽ 36 റൺസ് വഴങ്ങിയതോടെ ഉമ്രാന്റെ ഫോമില്ലായ്മ ഇപ്പോൾ കായിക ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

ടാറ്റ സ്‌പോർട്‌സ് ക്ലബ്ബിനായി കളത്തിലിറങ്ങിയ ഉമ്രാന് തുടക്കം മുതലേ പിഴച്ചു. ക്യാപ്റ്റൻ ഷാർദുൽ താക്കൂറിനൊപ്പം ബൗളിംഗ് ഓപ്പൺ ചെയ്ത ഉമ്രാന്റെ ആദ്യ ഓവറിൽ തന്നെ മുംബൈ താരം രുഗ്വേദ് മോറെ 23 റൺസ് അടിച്ചെടുത്തു.

എന്നാൽ 13-ാം ഓവറിൽ രണ്ടാം സ്പെല്ലിനായി തിരിച്ചെത്തിയപ്പോഴാണ് ഉമ്രാൻ കരിയറിലെ ഏറ്റവും മോശം അവസ്ഥയിലേക്ക് വീണത്. സിംഗിളും ഫോറും വഴങ്ങിയതിന് പിന്നാലെ നോ-ബോളുകളും വൈഡുകളും എറിഞ്ഞ് നിയന്ത്രണം നഷ്ടമായ ഉമ്രാൻ, ആ ഓവറിൽ മാത്രം 36 റൺസാണ് വഴങ്ങിയത്.

രണ്ട് ഓവറിൽ വിക്കറ്റൊന്നുമില്ലാതെ 59 റൺസ് വഴങ്ങിയ താരത്തിന്റെ ഇക്കണോമി റേറ്റ് 29.5 ആണ്. മുംബൈ കസ്റ്റംസിനായി രുഗ്വേദ് മോറെ 46 പന്തിൽ 101 റൺസ് നേടി പുറത്താകാതെ നിന്ന് ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ സംബന്ധിച്ചിടത്തോളം ഈ പ്രകടനം വലിയ തിരിച്ചടിയാണ്. ഇതിനുമുൻപത്തെ മത്സരത്തിലും താരം ഒരു ഓവറിൽ 27 റൺസ് വിട്ടുകൊടുത്തിരുന്നു. പരിക്കിനെ തുടർന്ന് മതീഷ പതിരണയും ഹർഷിത് റാണയും പുറത്തിരിക്കെ, പ്രധാന ആയുധമായി കരുതിയ ഉമ്രാന്റെ ഫോമില്ലായ്മ കെകെആർ മാനേജ്‌മെന്റിനെ പുനർചിന്തയ്ക്ക് പ്രേരിപ്പിക്കുകയാണ്.

ഐപിഎൽ സീസൺ തുടങ്ങാനിരിക്കെ ഉമ്രാൻ തന്റെ താളം കണ്ടെത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344412/local-stars-slam-umran-malik)