---
title: "'അതിജീവനത്തിന് ഒപ്പമുണ്ടാകും'; വയനാട് ദുരന്തബാധിതർക്ക് വീടൊരുങ്ങുന്നു, കോൺ​ഗ്രസ് നിർമിക്കുന്ന വീടുകൾക്ക് രാഹുൽ ​ഗാന്ധി തറക്കല്ലിട്ടു"
english_title: "Houses are being prepared for the victims of the Wayanad disaster, Rahul Gandhi laid the foundation stone for the houses being built by the Congress"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344409/houses-are-being-prepared-for-the-victims-of-the-wayanad-disaster-rahul-gandhi-laid-the-foundation-stone-for-the-houses-being-built-by-the-congress-new-new"
published_at: "2026-02-26T16:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a0260d0ca48_congress.jpg"
keywords: []
---

# 'അതിജീവനത്തിന് ഒപ്പമുണ്ടാകും'; വയനാട് ദുരന്തബാധിതർക്ക് വീടൊരുങ്ങുന്നു, കോൺ​ഗ്രസ് നിർമിക്കുന്ന വീടുകൾക്ക് രാഹുൽ ​ഗാന്ധി തറക്കല്ലിട്ടു

> **Lead Summary:** **കൽപറ്റ: ** വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കോൺ​ഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് രാഹുൽ ​ഗാന്ധി തറക്കല്ലിട്ടു. ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടതിന് സാക്ഷിയാണെന്ന് രാഹുൽ ​​ഗാന്ധി പറഞ്ഞു. ജാതി മത വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചുനിന്നു. സമാനതകളില്ലാത്ത ധീരതയാണ് വയനാടൻ ജനത കാണിച്ചത്.

## Article Content

**കൽപറ്റ: ** വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കോൺ​ഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് രാഹുൽ ​ഗാന്ധി തറക്കല്ലിട്ടു. ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടതിന് സാക്ഷിയാണെന്ന് രാഹുൽ ​​ഗാന്ധി പറഞ്ഞു. ജാതി മത വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചുനിന്നു. സമാനതകളില്ലാത്ത ധീരതയാണ് വയനാടൻ ജനത കാണിച്ചത്.

വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാമാന്യമെന്ന് വയനാട് എംപി പ്രിയങ്ക ​ഗാന്ധി. ദുരന്തബാധിതർക്ക് കോൺ​ഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ച‍ടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ​ഗാന്ധി. വയനാട് ദുരന്തത്തിലെ കാഴ്ചകൾ ഒരിക്കലും മറക്കാനാവുന്നതല്ല.

വയനാടിന് സഹായമെത്തിക്കാൻ പരമാവധി ശ്രമിച്ചു. രാഷ്ട്രീയത്തിന് അതീതമായി വയനാടിന് വേണ്ടി എല്ലാവരും കൈകോർത്തു. അതിജീവനത്തായുള്ള വയനാടുകാരുടെ ശ്രമത്തിന് ഒപ്പമുണ്ടാകും. ഹാനിയടക്കമുള്ള അതിജീവിതരുടെ പേരെടുത്തു പറഞ്ഞാണ് പ്രിയങ്ക ​ഗാന്ധി സംസാരിച്ചത്.

നിരവധി പ്രതിബന്ധങ്ങൾ മറികടന്നാണ് തറകല്ലിടൽ ചടങ്ങിലേക്ക് എത്തിയത്. ഒരുപാട് രേഖകൾ ശരിയാകാനുണ്ടായിരുന്നു. ഇപ്പോൾ ഈ പദ്ധതി തുടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. 3.24 ഏക്കറാണ് വാങ്ങിയത്. 2.18 ഏക്കർ കൂടി രജിസ്റ്റർ ചെയ്യാനുണ്ട്. മറ്റൊരു 5 ഏക്കർ കൂടി വാങ്ങാൻ ചർച്ചകൾ നടക്കുകയാണ്. മരിച്ചു പോയവരുടെ ആത്മാവിന് ശാന്തി ലഭിക്കുന്നതാണ് ഈ പദ്ധതിയെന്നും പ്രിയങ്ക പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344409/houses-are-being-prepared-for-the-victims-of-the-wayanad-disaster-rahul-gandhi-laid-the-foundation-stone-for-the-houses-being-built-by-the-congress-new-new)