---
title: "പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ? അമിതഭാരവും ഹൃദ്രോഗസാധ്യതയും വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്"
english_title: "The importance of breakfast"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344399/the-importance-of-breakfast"
published_at: "2026-02-26T15:08:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a014c1103c5_news_15.jpg"
keywords: []
---

# പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ? അമിതഭാരവും ഹൃദ്രോഗസാധ്യതയും വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്

> **Lead Summary:** **[** പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരക്കാരിൽ വയറിലെ കൊഴുപ്പ് വർധിക്കാൻ 31 ശതമാനവും അമിതഭാരമുണ്ടാകാൻ 48 ശതമാനവും സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

## Article Content

**[** പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരക്കാരിൽ വയറിലെ കൊഴുപ്പ് വർധിക്കാൻ 31 ശതമാനവും അമിതഭാരമുണ്ടാകാൻ 48 ശതമാനവും സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മധുരപലഹാരങ്ങളോടുള്ള താൽപര്യം വർദ്ധിപ്പിക്കുമെന്നും താനെ കിംസ് ഹോസ്പിറ്റലിലെ ഡയബറ്റോളജിസ്റ്റ് ഡോ. വിജയ് നെഗലൂർ ചൂണ്ടിക്കാട്ടുന്നു. ക്രമരഹിതമായ ഉറക്കം, രാത്രി വൈകിയുള്ള ഭക്ഷണം, ശാരീരിക അധ്വാനമില്ലായ്മ എന്നിവയ്‌ക്കൊപ്പം പ്രാതൽ ഒഴിവാക്കുന്നത് വയറിലെ അമിതവണ്ണത്തിന് കാരണമാകുന്നു.

രാവിലെ ശരീരത്തിൽ കോർട്ടിസോൾ ഹോർമോണിന്റെ അളവ് കൂടുതലായിരിക്കും. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുന്നത് വിശപ്പ് വർദ്ധിപ്പിക്കുന്ന 'ഗ്രെലിൻ' ഹോർമോണിനെ സ്വാധീനിക്കുകയും പിന്നീട് അമിതമായി ആഹാരം കഴിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഇതുകൂടാതെ, പ്രഭാതഭക്ഷണം കഴിക്കാത്തവർക്ക് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത 20 ശതമാനം കൂടുതലാണ്. ഇത് ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗങ്ങൾ എന്നിവയ്ക്കും കാരണമായേക്കാം. ശരിയായ പ്രഭാതഭക്ഷണം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഊർജ്ജനില നിലനിർത്താനും സഹായിക്കുന്നു.

എന്നാൽ ഇത് ഒഴിവാക്കുന്നത് ഉപാപചയ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുകയും മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. മാനസികാരോഗ്യത്തെയും ഇത് ബാധിക്കുന്നുണ്ട്.

ഓർമ്മക്കുറവ്, ഏകാഗ്രതയില്ലായ്മ, തലവേദന, ഉത്കണ്ഠ, വിഷാദം എന്നിവയ്ക്കും ഇത് വഴിയൊരുക്കാം. ശാരീരികമായി ഗ്യാസ്ട്രൈറ്റിസ്, ആസിഡ് റിഫ്ലക്സ്, അൾസർ തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കാരണമാകുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344399/the-importance-of-breakfast)