---
title: "ഫിഷറീസ് വകുപ്പിൽ ജോലി ചെയ്യാൻ അവസരം; മാർച്ച് രണ്ട് വരെ അപേക്ഷിക്കാം"
english_title: "Job opportunity in the Fisheries Department Applications can be made until March 2nd"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344385/job-opportunity-in-the-fisheries-department-applications-can-be-made-until-march-2nd"
published_at: "2026-02-26T14:10:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a0073687871_apply_now.jpg"
keywords: []
---

# ഫിഷറീസ് വകുപ്പിൽ ജോലി ചെയ്യാൻ അവസരം; മാർച്ച് രണ്ട് വരെ അപേക്ഷിക്കാം

> **Lead Summary:** **( **[www.truevisionnews.com]** )** ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള എന്ന സ്ഥാപനത്തിന്റെ വിവിധ യൂണിറ്റുകളിൽ ജോലി ചെയ്യാൻ അവസരം. അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. മൂന്ന് ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

## Article Content

**( **[www.truevisionnews.com]** )** ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള എന്ന സ്ഥാപനത്തിന്റെ വിവിധ യൂണിറ്റുകളിൽ ജോലി ചെയ്യാൻ അവസരം. അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. മൂന്ന് ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

സി .എ . ഇന്റർ യോഗ്യത ഉളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 40,000 രൂപയാണ് ലഭിക്കുക. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തപാൽ മാർഗ്ഗമോ നേരിട്ടോ എ ഡി എ കെ ഹെഡ് ഓഫീസിൽ സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് രണ്ട് വരെയാണ്. അപേക്ഷ അയയ്ക്കേണ്ട മേൽവിലാസം: ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്), ടി.സി 29/3126, റീജ, മിൻചിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം 695014. കൂടുതൽ വിവരങ്ങൾക്ക് 0471 2322410 എന്ന നമ്പറിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344385/job-opportunity-in-the-fisheries-department-applications-can-be-made-until-march-2nd)