---
title: "സിഗ്നലിൽ നിർത്തിയ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച് ഇന്നോവ; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം, കടന്നുകളഞ്ഞ കാർ ഡ്രൈവർക്കായി തിരച്ചിൽ"
english_title: "Innova hits bike stopped at traffic light biker dies tragically search underway for car driver who fled"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344347/innova-hits-bike-stopped-at-traffic-light-biker-dies-tragically-search-underway-for-car-driver-who-fled"
published_at: "2026-02-26T12:20:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fed64c151d_accident_death.jpg"
keywords: []
---

# സിഗ്നലിൽ നിർത്തിയ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച് ഇന്നോവ; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം, കടന്നുകളഞ്ഞ കാർ ഡ്രൈവർക്കായി തിരച്ചിൽ

> **Lead Summary:** **ഗുരുഗ്രാം: ( **[www.truevisionnews.com]** ) **ഫരീദാബാദ്-ഗുരുഗ്രാം റോഡിൽ റെഡ് സിഗ്നലിൽ കാത്തുനിന്ന ബൈക്കിന് പിന്നിൽ ഇന്നോവ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശിയായ ഷാക്കിർ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ മറ്റൊരു വാഹനത്തിലെ ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞിരുന്നു.

## Article Content

**ഗുരുഗ്രാം: ( **[www.truevisionnews.com]** ) **ഫരീദാബാദ്-ഗുരുഗ്രാം റോഡിൽ റെഡ് സിഗ്നലിൽ കാത്തുനിന്ന ബൈക്കിന് പിന്നിൽ ഇന്നോവ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശിയായ ഷാക്കിർ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ മറ്റൊരു വാഹനത്തിലെ ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞിരുന്നു.

പെയിന്റിംഗ് തൊഴിലാളികളായ ഷാക്കിറും സഹോദരൻ റാഷിദും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. റെഡ് സിഗ്നൽ കണ്ട് ബൈക്ക് നിർത്തിയ ഉടനെ പിന്നിൽ നിന്ന് വേഗതയിൽ വന്ന ഇന്നോവ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിനും ഇന്നോവയ്ക്കും ഇടയിൽപ്പെട്ട ബൈക്ക് പൂർണ്ണമായും തകർന്നു. അപകടസമയത്ത് രണ്ട് പേരും ഹെൽമെറ്റ് ധരിച്ചിരുന്നു.

അപകടത്തിന് പിന്നാലെ ഇന്നോവ ഡ്രൈവർ തന്നെ പരിക്കേറ്റവരെ ഗുരുഗ്രാമിലെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഫരീദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഷാക്കിർ മരിക്കുകയായിരുന്നു. റാഷിദിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. അപകടത്തിന് ശേഷം കടന്നുകളഞ്ഞ കാർ ഡ്രൈവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344347/innova-hits-bike-stopped-at-traffic-light-biker-dies-tragically-search-underway-for-car-driver-who-fled)