മന്ത്രി വീണാ ജോര്‍ജിനെ തല്ലുന്നത് കണ്ടവരുണ്ടോ? വീഡിയോ നൽകിയാൽ കുഴിമന്തിയും 1 പവൻ സ്വർണ്ണവും;  പാരിതോഷികം പ്രഖ്യാപിച്ച് കെ.എസ്.യുവും യൂത്ത് കോൺഗ്രസും

2026-02-26T11:40:00 | By Susmitha Surendran

കണ്ണൂർ: (https://truevisionnews.com/)  ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് അക്രമം നടന്നുവെന്ന സി.പി.എം ആരോപണത്തെ പരിഹസിച്ച് വിചിത്രമായ വെല്ലുവിളികളുമായി കെ.എസ്.യുവും യൂത്ത് കോൺഗ്രസും.മന്ത്രിയെ അക്രമിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് 'കുഴിമന്തി'യും 'സ്വർണ്ണവും' പാരിതോഷികം പ്രഖ്യാപിച്ചാണ് ഇരു സംഘടനകളും രംഗത്തെത്തിയിരിക്കുന്നത്.

മന്ത്രിയെ കെ.എസ്.യു പ്രവർത്തകർ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ അത് ഹാജരാക്കുന്നവർക്ക് കുഴിമന്തി വാങ്ങി നൽകുമെന്നാണ് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ പ്രഖ്യാപനം. അക്രമം നടന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ നൽകുന്നവർക്ക് ഒരു പവൻ സ്വർണ്ണം പാരിതോഷികം നൽകുമെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയും പ്രഖ്യാപിച്ചു.

ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകളിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല എന്ന് ഇതിനകം ആർപിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.

ക്യാമറകൾ എല്ലാം പരിശോധിച്ച ശേഷമാണ് ആർപിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസ് ആർപിഎഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ ഇല്ല എന്ന് വ്യക്തമായത്. എന്നാൽ കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് അക്രമിച്ചെന്നാണ് എഫ്ഐആറിൽ ഉള്ളത്. . 'കൊല്ലെടാ' എന്ന് അക്രോശിച്ചാണ് പ്രവർത്തകർ എത്തിയതെന്നും മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് അക്രമിക്കുകയായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.

Content Highlight: Kannur: Attack on Health Minister Veena George, KSU Mattanur Block Committee launches Kuzhimanthi Challenge.

Next TV

Related Stories
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്! പിഎസ്‌സി വകുപ്പുതല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷിക്കാം

Jul 23, 2026 10:28 PM

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്! പിഎസ്‌സി വകുപ്പുതല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷിക്കാം

കെപിഎസ്‌സി 2026 ജനുവരി വിജ്ഞാപന പ്രകാരമുള്ള വകുപ്പുതല പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ ലഭിക്കും. സർട്ടിഫിക്കറ്റിന് ഓൺലൈൻ അപേക്ഷിക്കാം,...

Read More >>
കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി; നിതിൻ രാജിന്റെ മരണകേസിൽ ഡോ. എം.കെ. റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

Jul 23, 2026 10:24 PM

കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി; നിതിൻ രാജിന്റെ മരണകേസിൽ ഡോ. എം.കെ. റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ പ്രതി ഡോ. എം കെ റാമിനെ തലശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പുതിയ...

Read More >>
അങ്ങനെ അങ്ങ് പോയാലോ ...! കാറിൽ നിന്ന് കഞ്ചാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ് പാഞ്ഞു; ഒടുവിൽ പ്രതികളെ പൊക്കി പോലീസും ഡാൻസാഫും

Jul 23, 2026 10:08 PM

അങ്ങനെ അങ്ങ് പോയാലോ ...! കാറിൽ നിന്ന് കഞ്ചാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ് പാഞ്ഞു; ഒടുവിൽ പ്രതികളെ പൊക്കി പോലീസും ഡാൻസാഫും

തിരുവനന്തപുരം നെടിയാംകോട് വാഹന പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ട് പേർ പിടിയിൽ. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക്...

Read More >>
adimage
പ്രതിയെ പിടിച്ചത് 'പെൺപട'! കാണാമറയത്തിരുന്ന് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; എബേലിനെ തന്ത്രപൂർവം പൂട്ടിയത് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ

Jul 23, 2026 09:47 PM

പ്രതിയെ പിടിച്ചത് 'പെൺപട'! കാണാമറയത്തിരുന്ന് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; എബേലിനെ തന്ത്രപൂർവം പൂട്ടിയത് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ സഹപാഠി അറസ്റ്റിൽ. ആറു മാസത്തെ അന്വേഷണത്തിന് ശേഷം വിദ്യാർത്ഥികൾ...

Read More >>
കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 07:45 PM

കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരി കോടതി ഉത്തരവിനെ തുടർന്ന് ഡോ. എം.കെ. റാമിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ...

Read More >>
ശ്രീനിവാസന്‍ വധക്കേസ്: ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി സൗദിയില്‍ നിന്ന് അറസ്റ്റില്‍

Jul 23, 2026 07:33 PM

ശ്രീനിവാസന്‍ വധക്കേസ്: ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി സൗദിയില്‍ നിന്ന് അറസ്റ്റില്‍

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതി മുഹമ്മദ് അലിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദിയിലെ ജിദ്ദയില്‍ നിന്ന് പിടികൂടി. 2022ലെ കൊലപാതകത്തിലെ...

Read More >>
Top Stories

adimage adimage
Entertainment News