---
title: "ഇന്ന് സ്വർണ്ണം വാങ്ങുന്നവർക്ക് നേരിയ ആശ്വാസം; പവന് 160 രൂപ കുറഞ്ഞു; വിപണി നിലവാരം ഇങ്ങനെ...."
english_title: "Today's Gold Price (26-02-2026)"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344294/todays-gold-price-26-02-2026-new"
published_at: "2026-02-26T09:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fcc611e82e_gold_rate_.jpg"
keywords: []
---

# ഇന്ന് സ്വർണ്ണം വാങ്ങുന്നവർക്ക് നേരിയ ആശ്വാസം; പവന് 160 രൂപ കുറഞ്ഞു; വിപണി നിലവാരം ഇങ്ങനെ....

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 14,820 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 14,820 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.

​ഇന്നത്തെ വിപണി നിരക്കുകൾ

​22 കാരറ്റ് സ്വർണം: ഗ്രാമിന് ₹14,820 രൂപ | പവന് ₹1,18,560 രൂപ

​18 കാരറ്റ് സ്വർണം: ഗ്രാമിന് ₹12,175 രൂപ | പവന് ₹97,400 രൂപ

14 കാരറ്റ് സ്വർണം: ഗ്രാമിന് ₹9,480 രൂപ| പവന് ₹75,840 രൂപ

9 കാരറ്റ് സ്വർണം: ഗ്രാമിന് ₹6,115 രൂപ | പവന് ₹48,920

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2850 രൂപയുമാണ് ഇന്നത്തെ നിരക്ക്. കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന സ്വർണവില 2026 ജനുവരി 29-നായിരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില. ആഗോള രാഷ്ട്രീയ പ്രതിസന്ധികളും യുദ്ധ സാഹചര്യങ്ങളും മൂലം ഓഹരി വിപണികളിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിലേക്ക് ചുവടുമാറ്റിയതാണ് വിലയെ സ്വാധീനിച്ചത്. ലോകമാകെയുള്ള കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങിക്കൂട്ടാൻ ശ്രമിച്ചത് വില ഉയരാൻ കാരണമായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344294/todays-gold-price-26-02-2026-new)