---
title: "കുരുക്കിടുന്നതിനിടെ ഫാനിന്റെ ലീഫില്‍ തട്ടി താടിയും നെറ്റിയും മുറി‍ഞ്ഞു..?, കൊയിലാണ്ടിയിലെ വിദ്യാര്‍ഥിനിയുടെ മരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തത വരുമെന്ന് പ്രതീക്ഷ"
english_title: "koyilandy college student death sreenanda unnatural death "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344277/koyilandy-college-student-death-sreenanda-unnatural-death"
published_at: "2026-02-26T08:43:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fbacd93498_sreenandha.jpg"
keywords: []
---

# കുരുക്കിടുന്നതിനിടെ ഫാനിന്റെ ലീഫില്‍ തട്ടി താടിയും നെറ്റിയും മുറി‍ഞ്ഞു..?, കൊയിലാണ്ടിയിലെ വിദ്യാര്‍ഥിനിയുടെ മരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തത വരുമെന്ന് പ്രതീക്ഷ

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** )** കൊയിലാണ്ടിയിൽ ചൊവ്വാഴ്ച ഉണ്ടായ മരണം വലിയ ദുരൂഹതകൾക്ക് വഴിവെച്ചിരിക്കുകയാണ്. പൊയിൽകാവിലാണ് സംഭവം. കോളേജ് വിദ്യാർത്ഥിനിയായ 21കാരി ശ്രീനന്ദയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആ പെൺകുട്ടിയുടെ നെറ്റിയിലും താടിയിലും മുറിവുണ്ട്. എന്തിനാണ് ശ്രീനന്ദ ജീവനൊടുക്കിയത് എന്നതിൽ ഈ നിമിഷം വരെ ബന്ധുക്കൾക്കോ പൊലീസിനോ സൂചനയില്ല.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** )** കൊയിലാണ്ടിയിൽ ചൊവ്വാഴ്ച ഉണ്ടായ മരണം വലിയ ദുരൂഹതകൾക്ക് വഴിവെച്ചിരിക്കുകയാണ്. പൊയിൽകാവിലാണ് സംഭവം. കോളേജ് വിദ്യാർത്ഥിനിയായ 21കാരി ശ്രീനന്ദയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആ പെൺകുട്ടിയുടെ നെറ്റിയിലും താടിയിലും മുറിവുണ്ട്. എന്തിനാണ് ശ്രീനന്ദ ജീവനൊടുക്കിയത് എന്നതിൽ ഈ നിമിഷം വരെ ബന്ധുക്കൾക്കോ പൊലീസിനോ സൂചനയില്ല.

ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം. കോളജില്‍ നിന്നും തിരിച്ചുവരുന്നത് പ്രദേശവാസികളെല്ലാം കണ്ടിരുന്നു. വീട്ടിലെത്തിയപ്പോള്‍ അടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവത്തിനു പോകാനായി മാതാപിതാക്കള്‍ വിളിച്ചെങ്കിലും ശ്രീനന്ദ തയാറായില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ ഉത്സവത്തിനു പോയി തിരിച്ചുവരുന്നതുവരെ ശ്രീനന്ദ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു.

അച്ഛന്‍ വന്ന് പലതവണ വാതിലില്‍ തട്ടിയെങ്കിലും തുറന്നില്ല. ഉടന്‍ തന്നെ ജനലിലൂടെ നോക്കിയപ്പോഴാണ് ശ്രീനന്ദയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വാതില്‍ ചവിട്ടിപ്പൊളിച്ച് കൊയിലാണ്ടിയിലെ ആശുപത്രിയിലെത്തിച്ച് സിപിആര്‍ നല്‍കി. പിന്നാലെ മെഡി കോളജിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളജിലെത്തി 10മിനിറ്റിനകം തന്നെ ശ്രീനന്ദ മരിച്ചു.

നെറ്റിയിലേയും താടിയിലേയും മുറിവ് മരണസമയത്ത് സംഭവിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. കുരുക്കിടുന്നതിനിടയില്‍ ഫാനിന്റെ ലീഫില്‍ തട്ടിയാകാം മുറിഞ്ഞതെന്ന് ഫോറന്‍സിക് സംഘവും വിലയിരുത്തുന്നു. കൃത്യമായ വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. മകള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344277/koyilandy-college-student-death-sreenanda-unnatural-death)