'മാരകായുധങ്ങൾ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചു', കണ്ണൂരിൽ ലീഗ് നേതാവിനെ മർദ്ദിച്ച സിപിഎം പ്രവ‍ർത്തകർക്കെതിരെ കേസ്

2026-02-26T08:29:00 | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) കണ്ണൂർ പെരിങ്ങോമില്‍ യൂത്ത് ലീഗ് നേതാവിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. സിപിഎം പ്രവർത്തകരായ ഏഴു പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മാരകായുധങ്ങൾ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഇന്നലെ ഉച്ചയ്ക്ക് ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിക്കവെയാണ് യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇക്ബാലിന് മർദ്ദനമേറ്റത്.

ഇതിനിടെ, കണ്ണൂർ എകെജി ആശുപത്രിക്ക് മുന്നിൽ വെച്ച് മന്ത്രിക്കെതിരെ കരിങ്കോടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തിട്ടുണ്ട്. മന്ത്രി വീണാ ജോർജിന്‍റെ വാഹനത്തിന് മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാപ്രസിഡന്‍റ് കെ കെ ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരാണ് റിമാൻഡിലായത്.

സർക്കാര്‍ ആശുപത്രികളിലെ ചികിത്സാപിഴവ് ആരോപണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം മന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ മന്ത്രിക്ക് നേരെ അതിക്രമം ഉണ്ടായി.

ഇതുമായി ബന്ധപ്പെട്ട് 5 കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുക്കുകയും ഇവരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. നിലവില്‍ മന്ത്രി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം.

കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് മുതൽ അഞ്ചര മണിക്കൂർ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Content Highlight: Attempted to kill with deadly weapons case filed against CPM workers who assaulted League leader in Kannur

Next TV

Related Stories
ശബരിമല കേസിൽ നിർണായക വഴിത്തിരിവ്; സ്വർണ്ണം അപഹരിക്കാൻ കൂട്ടുനിന്നു, പി.എസ്. പ്രശാന്തിന്റെ അറസ്റ്റ് നോട്ടീസിൽ ഗുരുതര കണ്ടെത്തലുകൾ

Jul 23, 2026 10:40 PM

ശബരിമല കേസിൽ നിർണായക വഴിത്തിരിവ്; സ്വർണ്ണം അപഹരിക്കാൻ കൂട്ടുനിന്നു, പി.എസ്. പ്രശാന്തിന്റെ അറസ്റ്റ് നോട്ടീസിൽ ഗുരുതര കണ്ടെത്തലുകൾ

ശബരിമല ദ്വാരപാലക പീഠപാളികൾ സ്വകാര്യ ഏജൻസിക്ക് നൽകിയ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും അജികുമാറും അറസ്റ്റിൽ. 2019ലെ...

Read More >>
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്! പിഎസ്‌സി വകുപ്പുതല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷിക്കാം

Jul 23, 2026 10:28 PM

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്! പിഎസ്‌സി വകുപ്പുതല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷിക്കാം

കെപിഎസ്‌സി 2026 ജനുവരി വിജ്ഞാപന പ്രകാരമുള്ള വകുപ്പുതല പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ ലഭിക്കും. സർട്ടിഫിക്കറ്റിന് ഓൺലൈൻ അപേക്ഷിക്കാം,...

Read More >>
കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി; നിതിൻ രാജിന്റെ മരണകേസിൽ ഡോ. എം.കെ. റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

Jul 23, 2026 10:24 PM

കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി; നിതിൻ രാജിന്റെ മരണകേസിൽ ഡോ. എം.കെ. റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ പ്രതി ഡോ. എം കെ റാമിനെ തലശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പുതിയ...

Read More >>
adimage
അങ്ങനെ അങ്ങ് പോയാലോ ...! കാറിൽ നിന്ന് കഞ്ചാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ് പാഞ്ഞു; ഒടുവിൽ പ്രതികളെ പൊക്കി പോലീസും ഡാൻസാഫും

Jul 23, 2026 10:08 PM

അങ്ങനെ അങ്ങ് പോയാലോ ...! കാറിൽ നിന്ന് കഞ്ചാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ് പാഞ്ഞു; ഒടുവിൽ പ്രതികളെ പൊക്കി പോലീസും ഡാൻസാഫും

തിരുവനന്തപുരം നെടിയാംകോട് വാഹന പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ട് പേർ പിടിയിൽ. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക്...

Read More >>
പ്രതിയെ പിടിച്ചത് 'പെൺപട'! കാണാമറയത്തിരുന്ന് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; എബേലിനെ തന്ത്രപൂർവം പൂട്ടിയത് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ

Jul 23, 2026 09:47 PM

പ്രതിയെ പിടിച്ചത് 'പെൺപട'! കാണാമറയത്തിരുന്ന് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; എബേലിനെ തന്ത്രപൂർവം പൂട്ടിയത് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ സഹപാഠി അറസ്റ്റിൽ. ആറു മാസത്തെ അന്വേഷണത്തിന് ശേഷം വിദ്യാർത്ഥികൾ...

Read More >>
കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 07:45 PM

കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരി കോടതി ഉത്തരവിനെ തുടർന്ന് ഡോ. എം.കെ. റാമിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ...

Read More >>
Top Stories

adimage adimage
Entertainment News