---
title: "ബ്രേക്കപ്പ് ആത്മഹത്യാ പ്രേരണയല്ല - ഡൽഹി ഹൈക്കോടതി"
english_title: "Breakup is not a motive for suicide - Delhi High Court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344268/breakup-is-not-a-motive-for-suicide-delhi-high-court"
published_at: "2026-02-26T07:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fac4c1069d_6.jpg"
keywords: []
---

# ബ്രേക്കപ്പ് ആത്മഹത്യാ പ്രേരണയല്ല - ഡൽഹി ഹൈക്കോടതി

> **Lead Summary:** പ്രണയബന്ധം വേർപിരിയുന്നതുകൊണ്ട് മാത്രം ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.

## Article Content

പ്രണയബന്ധം വേർപിരിയുന്നതുകൊണ്ട് മാത്രം ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.

ആത്മഹത്യയല്ലാതെ മറ്റൊരു മാർഗവുമില്ലാത്ത തരത്തിൽ ഒരാളെ മാനസികമായി തളർത്തുന്ന സാഹചര്യമുണ്ടെങ്കിൽ മാത്രമേ പ്രേരണക്കുറ്റം ചുമത്താൻ സാധിക്കൂ എന്ന് ജസ്റ്റിസ് മനോജ് ജെയിൻ നിരീക്ഷിച്ചു.

എട്ടു വർഷത്തെ ബന്ധത്തിന് ശേഷം കാമുകൻ മറ്റൊരാളെ വിവാഹം കഴിച്ച് അഞ്ചാം ദിവസം യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഈ പരാമർശം.

കേസിൽ പ്രതിയെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള ആത്മഹത്യാക്കുറിപ്പുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു വ്യക്തി സ്വന്തം ജീവിതം അവസാനിപ്പിക്കാൻ സ്വയം തീരുമാനമെടുക്കുന്ന സാഹചര്യത്തിൽ, പങ്കാളിയെ മാത്രം കുറ്റക്കാരനാക്കാൻ കഴിയില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344268/breakup-is-not-a-motive-for-suicide-delhi-high-court)