---
title: "വീണാ ജോർജിനെതിരായ ആക്രമണം; കെഎസ്‌യു നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു "
english_title: "Attack on Veena George; Case filed against KSU leaders for attempt to murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344263/attack-on-veena-george-case-filed-against-ksu-leaders-for-attempt-to-murder"
published_at: "2026-02-26T06:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699f9f16f2159_3.jpg"
keywords: []
---

# വീണാ ജോർജിനെതിരായ ആക്രമണം; കെഎസ്‌യു നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു 

> **Lead Summary:** കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി റെയിൽവേ പോലീസ് കേസെടുത്തു.

## Article Content

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി റെയിൽവേ പോലീസ് കേസെടുത്തു.

കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പ്രതികൾക്കെതിരെ 11 ഓളം നിയമവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മന്ത്രിയെ വധിക്കണമെന്ന ഉദ്ദേശത്തോടെ ആക്രോശിച്ചെത്തിയ സംഘം ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

പിടിയിലായ എം.സി. അതുൽ, വി.വി. അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച്. മുബാസ്, അഹമ്മദ് യാസീൻ എന്നിവരെ ഇന്ന് പുലർച്ചെയോടെ കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344263/attack-on-veena-george-case-filed-against-ksu-leaders-for-attempt-to-murder)