---
title: "റിലയൻസ് കമ്മ്യൂണിക്കേഷൻസ് കേസ്; അനിൽ അംബാനിയുടെ വസതി കണ്ടുകെട്ടി, വെള്ളിയാഴ്ച ഹാജരാകാൻ നിർദ്ദേശം"
english_title: "Anil Ambani's residence seized, asked to appear on Friday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344262/anil-ambanis-residence-seized-asked-to-appear-on-friday"
published_at: "2026-02-26T06:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699f9966e4027_2.jpg"
keywords: []
---

# റിലയൻസ് കമ്മ്യൂണിക്കേഷൻസ് കേസ്; അനിൽ അംബാനിയുടെ വസതി കണ്ടുകെട്ടി, വെള്ളിയാഴ്ച ഹാജരാകാൻ നിർദ്ദേശം

> **Lead Summary:** റിലയൻസ് കമ്മ്യൂണിക്കേഷൻസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രമുഖ വ്യവസായി അനിൽ അംബാനിക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിർണ്ണായക നീക്കം.

## Article Content

റിലയൻസ് കമ്മ്യൂണിക്കേഷൻസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രമുഖ വ്യവസായി അനിൽ അംബാനിക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിർണ്ണായക നീക്കം.

മുംബൈ പള്ളം ഹിൽസിലുള്ള അദ്ദേഹത്തിന്റെ 'അബോഡ്' എന്ന 17 നില വസതി ഇ.ഡി കണ്ടുകെട്ടി. ഏകദേശം 3,716 കോടി രൂപ വിലമതിക്കുന്നതാണ് ഈ കെട്ടിടം.

40,000 കോടി രൂപയുടെ വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി. കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി വെള്ളിയാഴ്ച നേരിട്ട് ഹാജരാകാൻ അനിൽ അംബാനിക്ക് ഇ.ഡി നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂടാതെ അദ്ദേഹത്തിന്റെ ഭാര്യ ടീന അംബാനിക്കും അന്വേഷണ സംഘം സമൻസ് അയച്ചു. കേസന്വേഷണത്തിൽ ഇ.ഡി വരുത്തുന്ന കാലതാമസത്തെക്കുറിച്ച് നേരത്തെ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344262/anil-ambanis-residence-seized-asked-to-appear-on-friday)