---
title: "മോദിയുമായി സൗഹൃദത്തിനപ്പുറം സഹോദര്യബന്ധമെന്ന് നെതന്യാഹു; ഇന്ത്യ ഇസ്രായേലിന് പിന്തുണ നൽകുമെന്ന് മോദി"
english_title: "Modi says India will support Israel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344261/modi-says-india-will-support-israel"
published_at: "2026-02-26T06:09:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699f96c94facb_1.jpg"
keywords: []
---

# മോദിയുമായി സൗഹൃദത്തിനപ്പുറം സഹോദര്യബന്ധമെന്ന് നെതന്യാഹു; ഇന്ത്യ ഇസ്രായേലിന് പിന്തുണ നൽകുമെന്ന് മോദി

> **Lead Summary:** **ഇ**സ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് ഭീകരവാദത്തിനെതിരെ അതിശക്തമായ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.

## Article Content

**ഇ**സ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് ഭീകരവാദത്തിനെതിരെ അതിശക്തമായ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുംബൈ ഭീകരാക്രമണത്തെ അനുസ്മരിച്ച അദ്ദേഹം, ഭീകരതയ്ക്കെതിരെ ഇന്ത്യയും ഇസ്രായേലും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇതിനെ നേരിടാൻ ആഗോളതലത്തിൽ ഏകോപിതമായ നീക്കം വേണമെന്നും ആവശ്യപ്പെട്ടു.

മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി, പലസ്തീൻ വിഷയം ഉൾപ്പെടെയുള്ളവയിൽ നീതിയുക്തമായ പരിഹാരം വേണമെന്ന് ഊന്നിപ്പറഞ്ഞു.

ഒന്നാം ലോകമഹായുദ്ധകാലത്ത് ഇസ്രായേലിന്റെ മണ്ണിൽ ജീവൻ ബലിയർപ്പിച്ച 4,000-ത്തോളം ഇന്ത്യൻ സൈനികരെ സ്മരിച്ച അദ്ദേഹം, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം രക്തത്തിൽ എഴുതപ്പെട്ടതാണെന്ന് വിശേഷിപ്പിച്ചു.

നരേന്ദ്ര മോദിയെ തന്റെ സഹോദരനെന്ന് വിശേഷിപ്പിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പാർലമെന്റിന്റെ പരമോന്നത ബഹുമതിയായ 'സ്പീക്കർ ഓഫ് ദ നെസറ്റ് മെഡൽ' നൽകി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344261/modi-says-india-will-support-israel)