---
title: "വാമനപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ"
english_title: "Accused arrested for attempting to rape housewife in Vamanapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344255/accused-arrested-for-attempting-to-rape-housewife-in-vamanapuram"
published_at: "2026-02-25T22:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699f300f2861d_23.jpg"
keywords: []
---

# വാമനപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

> **Lead Summary:** തിരുവനന്തപുരം വാമനപുരത്ത് വീട്ടമ്മയെ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയിലം സ്വദേശി അജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

തിരുവനന്തപുരം വാമനപുരത്ത് വീട്ടമ്മയെ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയിലം സ്വദേശി അജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം 11-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ വീട്ടിൽ തേങ്ങയിടാൻ എത്തിയതായിരുന്നു പ്രതി. ഈ സമയം വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ അജേഷ് വീടിനുള്ളിൽ കടന്ന് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

വീട്ടമ്മ ബഹളം വെച്ച് അയൽവീട്ടിലേക്ക് ഓടി രക്ഷപ്പെട്ടതോടെ പ്രതി സ്ഥലത്തുനിന്നും കടന്നുകളഞ്ഞു. വീട്ടമ്മയുടെ പരാതിയെത്തുടർന്ന് വെഞ്ഞാറമൂട് എസ്.എച്ച്.ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ഒളിവിൽ നിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344255/accused-arrested-for-attempting-to-rape-housewife-in-vamanapuram)