---
title: "മന്ത്രി വീണാ ജോർജിനെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി"
english_title: "Minister Veena George transferred to Pariyaram Medical College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344253/minister-veena-george-transferred-to-pariyaram-medical-college"
published_at: "2026-02-25T22:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699f2daf5fa0b_21.jpg"
keywords: []
---

# മന്ത്രി വീണാ ജോർജിനെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി

> **Lead Summary:** കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

## Article Content

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

നേരത്തെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന മന്ത്രിയെ വിദഗ്ധ മെഡിക്കൽ സംഘം പരിശോധിച്ച ശേഷമാണ് ഈ തീരുമാനം എടുത്തത്.

മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റിട്ടുണ്ടെന്നും എംആർഐ സ്കാനിംഗ് ഉൾപ്പെടെയുള്ള വിശദമായ പരിശോധനകൾ അനിവാര്യമാണെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സുരക്ഷാവലയം ഭേദിച്ചെത്തിയ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിലാണ് മന്ത്രിക്ക് പരുക്കേറ്റത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ ഷംസീർ തുടങ്ങിയവർ ആശുപത്രിയിലെത്തി മന്ത്രിയെ സന്ദർശിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344253/minister-veena-george-transferred-to-pariyaram-medical-college)