---
title: "രാജ്യത്ത് ഏപ്രിൽ 1 മുതൽ പുതിയ ഇന്ധനനയം: 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ നിർബന്ധമാക്കി കേന്ദ്രം"
english_title: "Centre makes petrol blended with 20 percent ethanol mandatory"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344247/centre-makes-petrol-blended-with-20-percent-ethanol-mandatory"
published_at: "2026-02-25T22:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699f255b84296_18.jpg"
keywords: []
---

# രാജ്യത്ത് ഏപ്രിൽ 1 മുതൽ പുതിയ ഇന്ധനനയം: 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ നിർബന്ധമാക്കി കേന്ദ്രം

> **Lead Summary:** രാജ്യത്ത് ഏപ്രിൽ ഒന്നു മുതൽ 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ മാത്രമേ വിൽക്കാവൂ എന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കൊപ്പം, എൻജിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി മിനിമം റിസർച്ച് ഒക്‌ടേയ്ൻ നമ്പർ 95 ഉം ഇന്ധനം പാലിച്ചിരിക്കണം.

## Article Content

രാജ്യത്ത് ഏപ്രിൽ ഒന്നു മുതൽ 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ മാത്രമേ വിൽക്കാവൂ എന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കൊപ്പം, എൻജിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി മിനിമം റിസർച്ച് ഒക്‌ടേയ്ൻ നമ്പർ 95 ഉം ഇന്ധനം പാലിച്ചിരിക്കണം.

ഇറക്കുമതി ചെലവ് കുറയ്ക്കാനും വായുമലിനീകരണം തടയാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം. കരിമ്പ്, ചോളം എന്നിവയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന എഥനോൾ പെട്രോളിൽ ചേർക്കുന്നത് കർഷകർക്ക് വലിയ വരുമാനമുണ്ടാക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

2023-ന് ശേഷം വിപണിയിലിറങ്ങിയ വാഹനങ്ങളിൽ ഈ ഇന്ധനം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെങ്കിലും, പഴയ വാഹനങ്ങളുടെ മൈലേജിൽ 3 മുതൽ 7 ശതമാനം വരെ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ട്. എൻജിന്റെ സുഗമമായ പ്രവർത്തനത്തിനും തേയ്മാനം കുറയ്ക്കുന്നതിനുമാണ് ഉയർന്ന ഒക്‌ടേയ്ൻ നമ്പർ നിർബന്ധമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344247/centre-makes-petrol-blended-with-20-percent-ethanol-mandatory)