---
title: "കഞ്ചിക്കോട് ഐ.ഐ.ടിയിലെ വിദ്യാർഥിനി ആക്രമിക്കപ്പെട്ട സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു"
english_title: "IIT Kanchicode student attacked; Special investigation team appointed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344244/iit-kanchicode-student-attacked-special-investigation-team-appointed"
published_at: "2026-02-25T21:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699f22c1e295c_17.jpg"
keywords: []
---

# കഞ്ചിക്കോട് ഐ.ഐ.ടിയിലെ വിദ്യാർഥിനി ആക്രമിക്കപ്പെട്ട സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

> **Lead Summary:** പാലക്കാട് കഞ്ചിക്കോട് ഐ.ഐ.ടിയിൽ തമിഴ്‌നാട് സ്വദേശിനിയായ വിദ്യാർഥിനി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കാൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

## Article Content

പാലക്കാട് കഞ്ചിക്കോട് ഐ.ഐ.ടിയിൽ തമിഴ്‌നാട് സ്വദേശിനിയായ വിദ്യാർഥിനി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കാൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

കസബ ഇൻസ്പെക്ടർ എം. സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരിലെ ആശുപത്രിയിലെത്തി പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ക്യാമ്പസിലെ സിസിടിവി ക്യാമറകൾ ഇല്ലാത്ത പ്രദേശം കൃത്യമായി മനസ്സിലാക്കി നടത്തിയ ആസൂത്രിതമായ ആക്രമണമാണിതെന്നാണ് പ്രാഥമിക നിഗമനം.

സുഹൃത്തുക്കൾക്കൊപ്പം നടന്നുപോകുന്നതിനിടെ പിന്നിൽ നിന്നെത്തിയ അജ്ഞാതൻ വിദ്യാർഥിനിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ക്യാമ്പസിനുള്ളിലുള്ളവർക്ക് തന്നെയാണോ സംഭവത്തിൽ പങ്കുള്ളതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

പരിക്കേറ്റ പെൺകുട്ടി കോയമ്പത്തൂരിൽ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് വിധേയയായി. സംഭവത്തിന് പിന്നാലെ ക്യാമ്പസിൽ നിരീക്ഷണ ക്യാമറകൾ വർധിപ്പിക്കുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344244/iit-kanchicode-student-attacked-special-investigation-team-appointed)