---
title: "ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം വലിയ പിഴവ്; ജീവനക്കാരോട് ക്ഷമ ചോദിച്ച് ബിൽ ഗേറ്റ്സ്"
english_title: "Bill Gates apologizes to employees for his relationship with Jeffrey Epstein"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344236/bill-gates-apologizes-to-employees-for-his-relationship-with-jeffrey-epstein"
published_at: "2026-02-25T20:54:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699f14a7a898e_13.jpg"
keywords: []
---

# ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം വലിയ പിഴവ്; ജീവനക്കാരോട് ക്ഷമ ചോദിച്ച് ബിൽ ഗേറ്റ്സ്

> **Lead Summary:** വിവാദ വ്യവസായി ജെഫ്രി എപ്സ്റ്റീനുമായുള്ള സൗഹൃദം തന്റെ ജീവിതത്തിലെ വലിയൊരു തെറ്റായിരുന്നുവെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്.

## Article Content

വിവാദ വ്യവസായി ജെഫ്രി എപ്സ്റ്റീനുമായുള്ള സൗഹൃദം തന്റെ ജീവിതത്തിലെ വലിയൊരു തെറ്റായിരുന്നുവെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്.

ഗേറ്റ്സ് ഫൗണ്ടേഷനിലെ ജീവനക്കാർക്ക് നൽകിയ വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. എപ്സ്റ്റീന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ആഗോള ആരോഗ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണം ലക്ഷ്യമിട്ടാണ് ആ ബന്ധം നിലനിർത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻപ് രണ്ട് റഷ്യൻ യുവതികളുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് എപ്സ്റ്റീന് അറിവുണ്ടായിരുന്നുവെന്നും എന്നാൽ അവർ എപ്സ്റ്റീന്റെ ഇരകളായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

തന്റെ ഈ പ്രവർത്തികൾ ഫൗണ്ടേഷന്റെ സൽപ്പേരിന് മങ്ങലേൽപ്പിച്ചതിൽ ഖേദമുണ്ടെന്നും ബിൽ ഗേറ്റ്സ് കൂട്ടിച്ചേർത്തു. എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും അയാളുടെ വിവാദമായ ദ്വീപ് സന്ദർശിച്ചിട്ടില്ലെന്നും അദ്ദേഹം ജീവനക്കാരെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344236/bill-gates-apologizes-to-employees-for-his-relationship-with-jeffrey-epstein)