---
title: "ജുഡീഷ്യറിയിലെ അഴിമതി പാഠഭാഗം; എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തകം പിൻവലിച്ചു"
english_title: "NCERT withdraws Class 8 textbook over corruption in judiciary"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344232/ncert-withdraws-class-8-textbook-over-corruption-in-judiciary"
published_at: "2026-02-25T20:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699f09d0ba588_10.jpg"
keywords: []
---

# ജുഡീഷ്യറിയിലെ അഴിമതി പാഠഭാഗം; എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തകം പിൻവലിച്ചു

> **Lead Summary:** ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പ്രതിപാദിക്കുന്ന എട്ടാം ക്ലാസിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകം എൻസിഇആർടി പിൻവലിച്ചു.

## Article Content

ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പ്രതിപാദിക്കുന്ന എട്ടാം ക്ലാസിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകം എൻസിഇആർടി പിൻവലിച്ചു.

പാഠഭാഗത്തിലെ പരാമർശങ്ങൾക്കെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് ഈ അടിയന്തര നടപടി.

നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുന്ന നീക്കങ്ങൾ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.

ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചും കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് വിവാദമായത്.

മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, മനു അഭിഷേക് സിങ്വി എന്നിവർ ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ. പാഠപുസ്തകത്തിൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തിയത് മനഃപൂർവമാണെന്ന് നിരീക്ഷിച്ച കോടതി, വിഷയത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344232/ncert-withdraws-class-8-textbook-over-corruption-in-judiciary)