---
title: "മായം ചേർത്ത പാൽ വില്ലനായി; ആന്ധ്രയിൽ കുരുന്നടക്കം 15 പേർ ചികിത്സയിൽ"
english_title: "Adulterated milk becomes a nightmare; 15 people including a child are undergoing treatment in Andhra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344228/adulterated-milk-becomes-a-nightmare-15-people-including-a-child-are-undergoing-treatment-in-andhra"
published_at: "2026-02-25T19:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699f057eaea4d_9.jpg"
keywords: []
---

# മായം ചേർത്ത പാൽ വില്ലനായി; ആന്ധ്രയിൽ കുരുന്നടക്കം 15 പേർ ചികിത്സയിൽ

> **Lead Summary:** ആന്ധ്രപ്രദേശിലെ രാജമുണ്ട്രിയിൽ വിഷപ്പാൽ കഴിച്ച് നാല് പേർ മരിച്ച സംഭവത്തിൽ 15 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

## Article Content

ആന്ധ്രപ്രദേശിലെ രാജമുണ്ട്രിയിൽ വിഷപ്പാൽ കഴിച്ച് നാല് പേർ മരിച്ച സംഭവത്തിൽ 15 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ഇതിൽ ഏഴ് പേരുടെ നില അതീവ ഗുരുതരമാണെന്നും ചികിത്സയിലുള്ളവരിൽ അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞും ഉൾപ്പെടുന്നുണ്ടെന്നും ആരോഗ്യവിഭാഗം അറിയിച്ചു.

ഫെബ്രുവരി 16-ന് വിതരണം ചെയ്ത പാൽ ഉപയോഗിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. വിഷാംശം ഉള്ളിൽച്ചെന്നതിനെത്തുടർന്ന് ചിലരുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലായതായും രണ്ട് പേരുടെ രക്തത്തിൽ ക്രിയാറ്റിനിന്റെ അളവ് ഉയർന്നതായും കണ്ടെത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പാൽ വിതരണക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 110 കുടുംബങ്ങളിലെ 315 പേരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചെങ്കിലും പാലിൽ യൂറിയയുടെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആന്ധ്ര സർക്കാർ പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344228/adulterated-milk-becomes-a-nightmare-15-people-including-a-child-are-undergoing-treatment-in-andhra)