---
title: "ആരോഗ്യമന്ത്രിക്കുനേരെയുള്ള ആക്രമണം പ്രതിഷേധാർഹം - എം എ ബേബി"
english_title: "Attack on Health Minister is protestable - M.A. Baby"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344226/attack-on-health-minister-is-protestable-ma-baby"
published_at: "2026-02-25T19:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699efdeb37355_8.jpg"
keywords: []
---

# ആരോഗ്യമന്ത്രിക്കുനേരെയുള്ള ആക്രമണം പ്രതിഷേധാർഹം - എം എ ബേബി

> **Lead Summary:** കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കെ.എസ്.യു പ്രവർത്തകർ നടത്തിയ ആക്രമണം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.

## Article Content

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കെ.എസ്.യു പ്രവർത്തകർ നടത്തിയ ആക്രമണം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തോൽവി ഭയക്കുന്ന പ്രതിപക്ഷം, ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധങ്ങൾക്കും വിയോജിപ്പുകൾക്കും സ്ഥാനമുണ്ട്. എന്നാൽ, ജനാധിപത്യപരമായ രീതികൾക്ക് പകരം അക്രമത്തിന്റെ പാത സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല.

കുറുക്കുവഴികളിലൂടെ അധികാരം പിടിക്കാൻ ക്രിമിനലുകളെ തെരുവിലിറക്കുന്ന പ്രതിപക്ഷത്തിന്റെ നീക്കം സാംസ്കാരിക കേരളത്തിന് വലിയ നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344226/attack-on-health-minister-is-protestable-ma-baby)