---
title: "'ഒത്തില്ലെന്ന് മന്ത്രിയോട് പറഞ്ഞേക്ക്; കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ ഏഴയലത്ത് പോലും എത്തിയിട്ടില്ല' -പരിഹസിച്ച് സന്ദീപ് വാര്യർ"
english_title: "sandeep g varier against veena george over ksu protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344220/sandeep-g-varier-against-veena-george-over-ksu-protest"
published_at: "2026-02-25T18:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ef06d69021_sandeep_warrier.jpg"
keywords: []
---

# 'ഒത്തില്ലെന്ന് മന്ത്രിയോട് പറഞ്ഞേക്ക്; കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ ഏഴയലത്ത് പോലും എത്തിയിട്ടില്ല' -പരിഹസിച്ച് സന്ദീപ് വാര്യർ

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) **ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റേത് രക്തസാക്ഷി പരിവേഷം കിട്ടാനുള്ള ശ്രമമെന്ന് കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യര്‍. കണ്ണൂരില്‍ കെഎസ്‌യു നടത്തിയ സമരത്തില്‍ പ്രതിഷേധക്കാര്‍ മന്ത്രിയുടെ ഏഴയലത്ത് പോലും എത്തിയിട്ടില്ലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) **ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റേത് രക്തസാക്ഷി പരിവേഷം കിട്ടാനുള്ള ശ്രമമെന്ന് കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യര്‍. കണ്ണൂരില്‍ കെഎസ്‌യു നടത്തിയ സമരത്തില്‍ പ്രതിഷേധക്കാര്‍ മന്ത്രിയുടെ ഏഴയലത്ത് പോലും എത്തിയിട്ടില്ലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.

മറിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് മന്ത്രി തട്ടികയറുന്നതാണ് ദൃശ്യങ്ങളിലെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. പച്ചക്കള്ളം പറഞ്ഞ് രക്തസാക്ഷി പരിവേഷം കിട്ടാനുള്ള പരിശ്രമം വിലപ്പോകില്ല. ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിക്ക് തന്നെ നല്‍കണം. ഒത്തില്ല എന്ന് മന്ത്രിയോട് പറഞ്ഞേക്ക് എന്നും സന്ദീപ് വാര്യര്‍ പരിഹസിച്ചു.

'സമരത്തിന്റെ ദൃശ്യങ്ങളില്‍ കെഎസ്യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഏഴയലത്ത് പോലും എത്തിയിട്ടില്ല. മന്ത്രി കെഎസ്യു പ്രവര്‍ത്തകരുടെ നേര്‍ക്ക് തട്ടിക്കയറുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. റെയില്‍വേ സ്റ്റേഷനില്‍ സിസിടിവി ഉണ്ട് . മാധ്യമങ്ങളുടെയും പോലീസിന്റെയും പൊതുജനങ്ങളുടെയും ഇടയിലാണ് ജനാധിപത്യപരമായ സമരം നടന്നത്.

പച്ചക്കള്ളം പറഞ്ഞ് രക്തസാക്ഷി പരിവേഷം കിട്ടാനുള്ള പരിശ്രമം വിലപ്പോകില്ല. ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിക്ക് തന്നെ നല്‍കണം . ഒത്തില്ല എന്ന് മന്ത്രിയോട് പറഞ്ഞേക്ക്..' എന്നാണ് സന്ദീപ് വാര്യരുടെ കുറിപ്പ്.

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് കെഎസ്യുവിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റത്. വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനുവേണ്ടി സ്റ്റേഷനില്‍ എത്തിയതായിരുന്നു മന്ത്രി. പരിക്കേറ്റ മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. മന്ത്രിയെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തി. മന്ത്രിക്കെതിരായ കെഎസ്‌യു ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. കോണ്‍ഗ്രസിന്റേത് ഹീന രാഷ്ട്രീയമാണെന്നും അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344220/sandeep-g-varier-against-veena-george-over-ksu-protest)