---
title: "'മൂന്നോ നാലോ കെ.എസ്.യുക്കാരും 35 പൊലീസുകാരുമാണ് ഉണ്ടായിരുന്നത്; ഒരു കെ.എസ്.യുക്കാരനും മ​ന്ത്രിയുടെ അടുത്തെത്തിയിട്ടില്ല' - വി.ഡി സതീശൻ"
english_title: "There was no attack on minister Veena George says VD Satheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344218/there-was-no-attack-on-minister-veena-george-says-vd-satheesan"
published_at: "2026-02-25T17:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699eea5457394_vd_satheesan_1.jpg"
keywords: []
---

# 'മൂന്നോ നാലോ കെ.എസ്.യുക്കാരും 35 പൊലീസുകാരുമാണ് ഉണ്ടായിരുന്നത്; ഒരു കെ.എസ്.യുക്കാരനും മ​ന്ത്രിയുടെ അടുത്തെത്തിയിട്ടില്ല' - വി.ഡി സതീശൻ

> **Lead Summary:** **എറണാകുളം: ( **[www.truevisionnews.com]** ) ** മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെഎസ്‌യു മന്ത്രിയുടെ അടുത്തു പോലും എത്തിയില്ല. മൂന്നോ നാലോ കെഎസ്‍യുക്കാരും 35 പോലീസുകാരും ഉണ്ടായിരുന്നു. പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും ഇനിയും പ്രതിഷേധിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

## Article Content

**എറണാകുളം: ( **[www.truevisionnews.com]** ) ** മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെഎസ്‌യു മന്ത്രിയുടെ അടുത്തു പോലും എത്തിയില്ല. മൂന്നോ നാലോ കെഎസ്‍യുക്കാരും 35 പോലീസുകാരും ഉണ്ടായിരുന്നു. പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും ഇനിയും പ്രതിഷേധിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

തനിക്ക് എതിരെ പ്രതിഷേധിച്ചോളൂ കുഴപ്പമില്ല. കേരളത്തെ ഈ അവസ്ഥിയിൽ എത്തിച്ചത് ഞാൻ ആണല്ലോയെന്നും വിഡി സതീശൻ‌ പരിഹസിച്ചു. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി. തെറ്റ്‌ ഉണ്ടെങ്കിൽ പരിശോധിച്ചു നടപടിയെടുക്കുമെന്ന് അദേഹം വ്യക്തമാക്കി. ഒരു വീഡിയോയിൽ പോലും മന്ത്രിയെ ആക്രമിക്കുന്നത് കാണാനില്ലെന്ന് അദേഹം പറഞ്ഞു.

ആക്രമണം നടന്നിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് മനസിലായത്. തിരഞ്ഞെടുപ്പ് കാലമായതുകൊണ്ട് എന്തും പറയാമല്ലോയെന്ന് വിഡി സതീശൻ പറഞ്ഞു. മന്ത്രിയെ ആക്രമിക്കുന്നതിന്റെ എന്തെങ്കിലും ദൃശ്യമുണ്ടോയെന്ന് അദേഹം ചോദിച്ചു. ആക്രമണം നടന്നിട്ടുണ്ടെങ്കിൽ ശക്തമായി അപലപിക്കും. എന്നാൽ‌ അങ്ങനെയൊന്ന് നടന്നത് കാണാൻ സാധിച്ചിട്ടില്ലെന്ന് വിഡി സതീശൻ‌ പറഞ്ഞു.

കണ്ണൂരിൽ ഔദ്യോഗിക പരിപാടികൾക്കായി എത്തിയ വീണ ജോർജിനെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. യൂത്ത് ലീഗ് പ്രവർത്തകർ ഇന്ന് രാവിലെ വാഹനം തടഞ്ഞുനിർത്തി പ്രതിഷേധിച്ചിരുന്നു. യൂത്ത് ലീഗ് പ്രവർത്തർകരെ മാറ്റിയാണ് മന്ത്രിക്ക് യാത്ര തുടരാനായത്.

കണ്ണൂരിൽ പരിപാടികളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിവിധ ഇടങ്ങളിൽ വെച്ച് മന്ത്രിക്കെതിരെ പ്രതിഷേധമുയർന്നിരുന്നു. ആദ്യം കല്യാടുള്ള ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായെത്തി. ഇതിന് ശേഷം പെരിങ്ങോത്ത് വെച്ചും മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. ഇതിന് ശേഷം കണ്ണൂർ നഗരത്തിലെത്തിയ മന്ത്രിയുടെ വാഹനം തടഞ്ഞ് യൂത്ത് ലീഗും പ്രതിഷേധിച്ചു. തുടർന്നാണ് റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കെതിരെ കെ.എസ്.യു പ്രതിഷേധമുണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344218/there-was-no-attack-on-minister-veena-george-says-vd-satheesan)