---
title: "മന്ത്രിക്ക് നേരെയുണ്ടായത് നിഷ്ഠൂരമായ കടന്നാക്രമണം, ആസൂത്രിതം; ഇന്ന് കേരളത്തിൽ ഉടനീളം പ്രതിഷേധിക്കുമെന്ന് എംവി ​ഗോവിന്ദൻ"
english_title: "mv govindan responds to the incident of injury to health minister veena george"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344207/mv-govindan-responds-to-the-incident-of-injury-to-health-minister-veena-george"
published_at: "2026-02-25T16:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699eddff43838_mv_govindan.jpg"
keywords: []
---

# മന്ത്രിക്ക് നേരെയുണ്ടായത് നിഷ്ഠൂരമായ കടന്നാക്രമണം, ആസൂത്രിതം; ഇന്ന് കേരളത്തിൽ ഉടനീളം പ്രതിഷേധിക്കുമെന്ന് എംവി ​ഗോവിന്ദൻ

> **Lead Summary:** **കൊല്ലം: ( **[www.truevisionnews.com]** )** കെ എസ് യു പ്രതിഷേധത്തിനിടെ ആരോ​ഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. മന്ത്രിക്ക് നേരെ ഉണ്ടായത് നിഷ്ഠൂരമായ കടന്നാക്രമണമാണെന്നും സംഭവം ആസൂത്രിതമാണെന്നും എംവി ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺ​ഗ്രസിന്റെ അറിവോടെയാണ് ആക്രമണം ഉണ്ടായതെന്നും ഇന്ന് കേരളത്തിൽ ഉടനീളം പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**കൊല്ലം: ( **[www.truevisionnews.com]** )** കെ എസ് യു പ്രതിഷേധത്തിനിടെ ആരോ​ഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. മന്ത്രിക്ക് നേരെ ഉണ്ടായത് നിഷ്ഠൂരമായ കടന്നാക്രമണമാണെന്നും സംഭവം ആസൂത്രിതമാണെന്നും എംവി ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺ​ഗ്രസിന്റെ അറിവോടെയാണ് ആക്രമണം ഉണ്ടായതെന്നും ഇന്ന് കേരളത്തിൽ ഉടനീളം പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിക്ക് നേരെയുണ്ടായത് നിഷ്ഠൂരമായ കടന്നാക്രമണമാണ്. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം. യൂത്ത് കോൺഗ്രസും കെ എസ് യുവും ആക്രമിക്കുകയാണ്. ഇന്ന് കേരളത്തിൽ ഉടനീളം പ്രതിഷേധിക്കും. അതി ശക്തമായ സമരങ്ങൾ രൂപപ്പെടണം. കനകോലു സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തി എന്തും ചെയ്യുക എന്ന നിലയാണ്. കോൺഗ്രസ് അറിയാതെ പ്രതിഷേധം നടക്കില്ല. ഒരു വനിതാ മന്ത്രിക്കെതിരായ ഇത്തരത്തിലുള്ള പ്രതിഷേധം കേരള ചരിത്രത്തിൽ ആദ്യമാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

**
**

**

**

**

**

**

**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344207/mv-govindan-responds-to-the-incident-of-injury-to-health-minister-veena-george)