---
title: "ഡിസ്ചാർജിനിടെ ക്രൂരത.....; ഐ.വി ഡ്രിപ്പ് നീക്കം ചെയ്യുന്നതിനിടെ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ വിരലറ്റു"
english_title: "A six-month-old baby's finger was cut off while an IV drip was being removed in Bengaluru."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344198/a-six-month-old-babys-finger-was-cut-off-while-an-iv-drip-was-being-removed-in-bengaluru"
published_at: "2026-02-25T16:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ed25507162_baby.jpg"
keywords: []
---

# ഡിസ്ചാർജിനിടെ ക്രൂരത.....; ഐ.വി ഡ്രിപ്പ് നീക്കം ചെയ്യുന്നതിനിടെ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ വിരലറ്റു

> **Lead Summary:** **ബെംഗളൂരു: ** ഐ.വി ഡ്രിപ്പ് നീക്കം ചെയ്യുന്നതിനിടെ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ വിരലറ്റു. ബെംഗളൂരുവിലെ ഇന്ദിരാനഗറിലെ ചിന്മയ ആശുപത്രിയിലാണ് ഗുരുതര ചികിത്സാ പിഴവുണ്ടായത്.

## Article Content

**ബെംഗളൂരു: ** ഐ.വി ഡ്രിപ്പ് നീക്കം ചെയ്യുന്നതിനിടെ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ വിരലറ്റു. ബെംഗളൂരുവിലെ ഇന്ദിരാനഗറിലെ ചിന്മയ ആശുപത്രിയിലാണ് ഗുരുതര ചികിത്സാ പിഴവുണ്ടായത്.

ചൊവ്വാഴ്ച്ച രാവിലെ കടുത്ത പനിയും ജലദോഷവുമായി ആശുപത്രിയിലെത്തിയ കുഞ്ഞിനെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. വൈകുന്നേരത്തോടെ ആരോഗ്യം മെച്ചപ്പെട്ടതിനാൽ ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർ തീരുമാനിച്ചു. ഡിസ്ചാർജ് നടപടികൾക്കിടെയാണ് ചികിത്സാപിഴവുണ്ടായത്. നഴ്സ് ഐ.വി ഡ്രിപ് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിന്‍റെ ഇടത്തേ കൈവിരൽ അറ്റുപോകുകയായിരുന്നു.

ഇതോടെ കടുത്ത വേദന അനുഭവപ്പെട്ട കുഞ്ഞിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.സംഭവത്തിൽ നഴ്സിനും ഡോക്ടർക്കും ആശുപത്രി മാനേജ്മെന്‍റിനുമെതിരെ പൊലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344198/a-six-month-old-babys-finger-was-cut-off-while-an-iv-drip-was-being-removed-in-bengaluru)