---
title: "രാത്രി ഉറങ്ങുന്നതിന് മുൻപ്  'ഗോൾഡൻ മിൽക്ക്' കുടിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ അറിയണം ഈ രഹസ്യങ്ങൾ..."
english_title: "Benefits of milk mixed with turmeric powder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344187/benefits-of-milk-mixed-with-turmeric-powder"
published_at: "2026-02-25T15:33:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ec928bf312_mil.jpg"
keywords: []
---

# രാത്രി ഉറങ്ങുന്നതിന് മുൻപ്  'ഗോൾഡൻ മിൽക്ക്' കുടിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ അറിയണം ഈ രഹസ്യങ്ങൾ...

> **Lead Summary:** ** ** രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് പാൽ കുടിക്കുന്ന ശീലം ഉള്ളവരാണ് പലരും . എന്നാൽ മഞ്ഞൾപ്പൊടി ചേർത്ത പാൽ അഥവാ 'ഗോൾഡൻ മിൽക്ക്' രാത്രി ഉറങ്ങുന്നതിന് മുൻപോ അല്ലെങ്കിൽ ദിവസവും കൃത്യസമയത്തോ കുടിക്കുന്നവരണോ നിങ്ങൾ? എങ്കിൽ ഇതൊന്ന് ശീലമാക്കിക്കോളൂ ... ഗോൾഡൻ മിൽക്ക് കുടിക്കുന്നതുകൊണ്ട് അത്ഭുതകരമായ ആരോഗ്യഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്.

## Article Content

** ** രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് പാൽ കുടിക്കുന്ന ശീലം ഉള്ളവരാണ് പലരും . എന്നാൽ മഞ്ഞൾപ്പൊടി ചേർത്ത പാൽ അഥവാ 'ഗോൾഡൻ മിൽക്ക്' രാത്രി ഉറങ്ങുന്നതിന് മുൻപോ അല്ലെങ്കിൽ ദിവസവും കൃത്യസമയത്തോ കുടിക്കുന്നവരണോ നിങ്ങൾ? എങ്കിൽ ഇതൊന്ന് ശീലമാക്കിക്കോളൂ ... ഗോൾഡൻ മിൽക്ക് കുടിക്കുന്നതുകൊണ്ട് അത്ഭുതകരമായ ആരോഗ്യഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്.

**മഞ്ഞൾപ്പാലിന്റെ പ്രധാന ഗുണങ്ങൾ:**

*രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു: *മഞ്ഞളിലെ 'കുർക്കുമിൻ' എന്ന ഘടകം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഇരട്ടിയാക്കുന്നു. വിട്ടുമാറാത്ത ജലദോഷം, പനി എന്നിവ തടയാൻ ഇത് സഹായിക്കും.

*സന്ധിവേദനയ്ക്കും വീക്കത്തിനും പരിഹാരം:* ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ സന്ധിവേദന, പേശിവേദന എന്നിവ കുറയ്ക്കാൻ മഞ്ഞൾപ്പാൽ ഉത്തമമാണ്.

*മികച്ച ദഹനം: *ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും വയറിലെ ഗ്യാസ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.

*നല്ല ഉറക്കം ലഭിക്കാൻ: *ഉറങ്ങുന്നതിന് അരമണിക്കൂർ മുൻപ് മഞ്ഞൾപ്പാൽ കുടിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാനും നല്ല ഗാഢനിദ്ര ലഭിക്കാനും സഹായിക്കും.

*ത്വക്ക് സൗന്ദര്യം:* രക്തം ശുദ്ധീകരിക്കാനും ചർമ്മത്തിന് തിളക്കം നൽകാനും മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും മഞ്ഞൾപ്പാൽ കുടിക്കുന്നത് ഗുണകരമാണ്.

*ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു:* മസ്തിഷ്കത്തിലെ കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്ന ഘടകങ്ങളെ ഉത്തേജിപ്പിക്കാൻ ഇതിന് കഴിവുണ്ട്.

മഞ്ഞളിലെ ഗുണങ്ങൾ ശരീരത്തിലേക്ക് വേഗത്തിൽ ആഗിരണം ചെയ്യപ്പെടാൻ ഒരു നുള്ള് കുരുമുളക് പൊടി കൂടി പാലിനോടൊപ്പം ചേർക്കുന്നത് വളരെ നല്ലതാണ്. കുരുമുളകിലെ 'പൈപ്പറിൻ' മഞ്ഞളിന്റെ ഗുണം വർദ്ധിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344187/benefits-of-milk-mixed-with-turmeric-powder)