---
title: "യുവതലമുറയിൽ കഷണ്ടി കൂടുന്നു; കാരണക്കാരൻ ജങ്ക് ഫുഡും ശീതളപാനീയങ്ങളും.."
english_title: "This is the reason for baldness in men"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344171/this-is-the-reason-for-baldness-in-men"
published_at: "2026-02-25T14:46:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ebe37b9c02_hlth.jpg"
keywords: []
---

# യുവതലമുറയിൽ കഷണ്ടി കൂടുന്നു; കാരണക്കാരൻ ജങ്ക് ഫുഡും ശീതളപാനീയങ്ങളും..

> **Lead Summary:** **** പുരുഷന്മാരെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് അകാലത്തിലുള്ള മുടികൊഴിച്ചിലും കഷണ്ടിയും. പാരമ്പര്യം മാത്രമല്ല, നമ്മുടെ ചില ദൈനംദിന ശീലങ്ങളും ഇതിന് പ്രധാന കാരണമാകുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

## Article Content

**** പുരുഷന്മാരെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് അകാലത്തിലുള്ള മുടികൊഴിച്ചിലും കഷണ്ടിയും. പാരമ്പര്യം മാത്രമല്ല, നമ്മുടെ ചില ദൈനംദിന ശീലങ്ങളും ഇതിന് പ്രധാന കാരണമാകുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

അമിതമായ മാനസിക സമ്മർദ്ദവും അതോടൊപ്പം ചേർന്നുനിൽക്കുന്ന ക്രമരഹിതമായ ഭക്ഷണരീതിയുമാണ് മുടി കൊഴിച്ചിലിന്റെ പ്രധാന വില്ലന്മാരായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ ഇതിലുപരിയായി, മധുരപാനീയങ്ങളുടെ  അമിത ഉപയോഗം പുരുഷന്മാരിലെ കഷണ്ടിക്ക് നേരിട്ട് കാരണമാകുന്നുണ്ടെന്ന്  പഠനനങ്ങൾ പറയുന്നു.

പുകവലിക്കുന്ന പുരുഷന്മാരില്‍ പുകവലിക്കാത്തവരെ അപേക്ഷിച്ച് കഷണ്ടിവരാനുളള സാധ്യത കൂടുതലാണെന്ന് നിരവധി പഠനങ്ങൾ പറയുന്നു. പുകവലിക്കാര്‍ക്ക് മുടികൊഴിച്ചിലിനുള്ള സാധ്യത ഇരട്ടിയോളം കൂടുതലായിരിക്കും എന്നാണ് കണ്ടെത്തൽ. പുകവലി രക്ത ചംക്രമണത്തെയും ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പുകവലിക്കുന്നവരില്‍ രക്തക്കുഴലുകള്‍ ചുരുങ്ങും. ഇതോടെ ഓക്‌സിജന്‍ ഒഴുക്ക് കുറയുകയും പോഷകങ്ങളുടെ വിതരണം കുറയുകയും ചെയ്യും. ആരോഗ്യമുളള മുടി വളരുന്നത് രോമകൂപങ്ങളില്‍ ഓക്‌സിജനും പോഷകങ്ങളും ലഭിക്കുന്നതിനെ ആശ്രയിച്ചാണ്.

ശരിയായ പോഷണം ലഭിച്ചില്ലെങ്കില്‍ മുടി കനം കുറഞ്ഞ് ദുര്‍ബലമാകും, ഇതോടെ വേഗത്തില്‍ കൊഴിഞ്ഞുപോകുകയും ചെയ്യും. എല്ലാ പുകവലിക്കാരിലും കഷണ്ടി വരുമെന്ന് ഇതിന് അർത്ഥമില്ല, എന്നാൽ അപകടസാധ്യത കൂടുതലാണെന്ന് മറക്കരുത്.

*സോഡയും എനർജി ഡ്രിങ്കുകളും: ദിവസവും മധുരമടങ്ങിയ ശീതളപാനീയങ്ങളോ എനർജി ഡ്രിങ്കുകളോ കുടിക്കുന്ന പുരുഷന്മാരിൽ മുടികൊഴിച്ചിൽ ഉണ്ടാകാനുള്ള സാധ്യത 42% കൂടുതലാണ്.*

*പോഷകാഹാരക്കുറവ്: ഫാസ്റ്റ് ഫുഡുകളുടെ അമിത ഉപയോഗവും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താത്തതും മുടിയുടെ വേരുകളെ ദുർബലപ്പെടുത്തുന്നു.*

*ഉറക്കമില്ലായ്മ: കൃത്യമായ ഉറക്കം ലഭിക്കാത്തത് ഹോർമോൺ വ്യതിയാനത്തിന് കാരണമാവുകയും ഇത് കഷണ്ടിയിലേക്ക് നയിക്കുകയും ചെയ്യുന്നു.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344171/this-is-the-reason-for-baldness-in-men)