---
title: "വേനൽച്ചൂടിനെ തോൽപ്പിക്കാൻ ബദാം പിസിൻ - നന്നാറി കൂൾ ഡ്രിങ്ക്; ഇതാ ഒരു സിമ്പിൾ റെസിപ്പി"
english_title: "Almond Pisin - A very cool drink to beat the summer heat; Here is a simple recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344141/almond-pisin-a-very-cool-drink-to-beat-the-summer-heat-here-is-a-simple-recipe"
published_at: "2026-02-25T12:59:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ea5f79d459_Almond_Pisin_-_A_very_cool_drink_to_beat_the_summer_heat;_Here_is_a_simple_recipe.jpg"
keywords: []
---

# വേനൽച്ചൂടിനെ തോൽപ്പിക്കാൻ ബദാം പിസിൻ - നന്നാറി കൂൾ ഡ്രിങ്ക്; ഇതാ ഒരു സിമ്പിൾ റെസിപ്പി

> **Lead Summary:** വേനൽച്ചൂടിൽ തളർന്നിരിക്കുമ്പോൾ ശരീരത്തിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്ന ഒരു പാനീയം തയാറാക്കിയാലോ? ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ബദാം പിസിനും നന്നാറി സർബത്തും ചേർത്തുള്ള ഈ സ്‌പെഷ്യൽ ഡ്രിങ്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തയാറാക്കാം. ദാഹം മാറ്റാൻ മാത്രമല്ല, ഊർജ്ജം പകരാനും ഈ വിഭവം മികച്ചതാണ്.

## Article Content

വേനൽച്ചൂടിൽ തളർന്നിരിക്കുമ്പോൾ ശരീരത്തിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്ന ഒരു പാനീയം തയാറാക്കിയാലോ? ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ബദാം പിസിനും നന്നാറി സർബത്തും ചേർത്തുള്ള ഈ സ്‌പെഷ്യൽ ഡ്രിങ്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തയാറാക്കാം. ദാഹം മാറ്റാൻ മാത്രമല്ല, ഊർജ്ജം പകരാനും ഈ വിഭവം മികച്ചതാണ്.

**ചേ​രു​വ​ക​ൾ**

തി​ള​പ്പി​ച്ചാ​റി​യ പാ​ൽ : 1.5 ക​പ്പ്

ബേ​സി​ൽ സീ​ഡ്‌​സ് : 1 ടേ​ബി​ൾ സ്പൂ​ൺ വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത്

ആ​ൽ​മ​ണ്ട് ഗം / ​ബ​ദാം പി​സി​ൻ : 3 - 4 ക​ഷ്ണം ക​ഴു​കി 1 ക​പ്പ് വെ​ള്ള​ത്തി​ൽ ഒ​രു 8 മ​ണി​ക്കൂ​ർ അ​ല്ലെ​ങ്കി​ൽ കു​തി​ർ​ത്തു​വെ​ച്ച​ത്

ന​ന്നാ​റി സ​ർ​ബ​ത്: മ​ധു​ര​ത്തി​ന് അ​നു​സ​രി​ച്ചു ചേ​ർ​ക്കാം.

ഫ്രൂ​ട്ട്സ്: കു​റ​ച്ചു ആ​പ്പി​ൾ, മു​ന്തി​രി

**

തയ്യാറാക്കുന്ന വിധം**

തിളപ്പിച്ചാറിയ ഒന്നര കപ്പ് പാലിലേക്ക് എട്ടു മണിക്കൂറോളം കുതിർത്തു വെച്ച ബദാം പിസിൻ, വെള്ളത്തിലിട്ട് കുതിർത്ത ബേസിൽ സീഡ്‌സ് (കശകശ), ആവശ്യത്തിന് നന്നാറി സർബത്ത് എന്നിവ ചേർക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ആപ്പിൾ, മുന്തിരി കഷ്ണങ്ങൾ കൂടി ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം. കൂടുതൽ തണുപ്പ് വേണമെന്നുള്ളവർക്ക് ഐസ് ക്യൂബ്സ് കൂടി ചേർക്കാവുന്നതാണ്.

ബദാം പിസിനും ബേസിൽ സീഡ്‌സും ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം ഫ്രൂട്ട്‌സ് കൂടി ചേരുന്നതോടെ ഈ ഡ്രിങ്ക് അതീവ രുചികരമാകുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344141/almond-pisin-a-very-cool-drink-to-beat-the-summer-heat-here-is-a-simple-recipe)