---
title: "സീനിയോറിറ്റി നഷ്ടപ്പെട്ടോ? എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ സർക്കാർ അവസരം നൽകുന്നു"
english_title: "Opportunity to renew employment registration"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344119/opportunity-to-renew-employment-registration"
published_at: "2026-02-25T11:42:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e935a2d634_registation.jpg"
keywords: []
---

# സീനിയോറിറ്റി നഷ്ടപ്പെട്ടോ? എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ സർക്കാർ അവസരം നൽകുന്നു

> **Lead Summary:** ** ** വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ സാധിക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് അത് പുനഃസ്ഥാപിക്കാൻ സർക്കാർ പ്രത്യേക അനുമതി നൽകി. 1995 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

## Article Content

** ** വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ സാധിക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് അത് പുനഃസ്ഥാപിക്കാൻ സർക്കാർ പ്രത്യേക അനുമതി നൽകി. 1995 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

രജിസ്‌ട്രേഷൻ കാർഡിൽ പുതുക്കേണ്ട തീയതി 1994 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്കും, ഇടയ്ക്ക് റീ-രജിസ്റ്റർ ചെയ്തവർക്കും സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് പുതുക്കാവുന്നതാണ്.2026 ഏപ്രിൽ 30 വരെ അപേക്ഷകൾ സ്വീകരിക്കും.

ശിക്ഷാനടപടിയുടെ ഭാഗമായോ, ജോലി ലഭിച്ചിട്ട് മനഃപൂർവ്വം ഹാജരാകാതിരുന്നാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഇത്തരത്തിൽ സീനിയോറിറ്റി പുനഃസ്ഥാപിക്കുന്നവർക്ക് തൊഴിൽരഹിത വേതനത്തിന് അർഹത ഉണ്ടായിരിക്കില്ലെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. വെബ്സൈറ്റ് : www.eemployment.kerala.gov.in ഫോണ്‍ : 0468 2222745.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344119/opportunity-to-renew-employment-registration)