---
title: "കത്തിമുനയിൽ ക്രൂരപീഡനം...! ആൺസുഹൃത്തിനൊപ്പം യാത്ര ചെയ്യവെ ആക്രമണം; അസമിൽ 28-കാരിയെ കൂട്ടബലാത്സംഗം ചെയ്തു, രണ്ടുപേർ പിടിയിൽ"
english_title: "28-year-old woman gang-raped in Assam, two arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344057/28-year-old-woman-gang-raped-in-assam-two-arrested"
published_at: "2026-02-25T06:26:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e48e2c3c5e_rape.jpg"
keywords: []
---

# കത്തിമുനയിൽ ക്രൂരപീഡനം...! ആൺസുഹൃത്തിനൊപ്പം യാത്ര ചെയ്യവെ ആക്രമണം; അസമിൽ 28-കാരിയെ കൂട്ടബലാത്സംഗം ചെയ്തു, രണ്ടുപേർ പിടിയിൽ

> **Lead Summary:** **ഗുവാഹത്തി: ** അസം സിൽച്ചാറിൽ ആൺസുഹൃത്തിനൊപ്പം യാത്ര ചെയ്യവെ യുവതിയെ ഏഴംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ ക്രൂരകൃത്യം നടത്തിയത്. ഫെബ്രുവരി 19-ന് നടന്ന സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ഗുവാഹത്തി: ** അസം സിൽച്ചാറിൽ ആൺസുഹൃത്തിനൊപ്പം യാത്ര ചെയ്യവെ യുവതിയെ ഏഴംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ ക്രൂരകൃത്യം നടത്തിയത്. ഫെബ്രുവരി 19-ന് നടന്ന സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇവരിൽ നിന്ന് പണം തട്ടിയെടുത്തതായും പൊലീസ് പറയുന്നു. സിൽച്ചാറിനടുത്ത് കാറിൽ ആൺസുഹൃത്തിനൊപ്പം യാത്ര ചെയ്യവേയാണ് മറ്റൊരു വാഹനത്തിലെത്തിയ ഏഴംഗ സംഘം യുവാക്കൾ തടഞ്ഞു നിർത്തി യുവതിയെ ആക്രമിച്ചത്. പിന്നീട് യുവതി പരാതി നൽകുകയും കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു.

ഇവരുടെ അക്കൗണ്ടിൽ നിന്ന് 10,000 രൂപ എടുത്തതായും എഫ്ഐആറിൽ പറയുന്നു. പ്രതികളിൽ രണ്ടുപേരെ യുവതി തിരിച്ചറി‍ഞ്ഞു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കേസ് റജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344057/28-year-old-woman-gang-raped-in-assam-two-arrested)