---
title: "ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ വസതിയിൽ ബോംബ് ഭീഷണി; ആന്റണി ആൽബനീസിനെ അടിയന്തരമായി ഒഴിപ്പിച്ചു"
english_title: "Bomb threat forces Australian Prime Minister Anthony Albanese to evacuate his residence."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344054/bomb-threat-forces-australian-prime-minister-anthony-albanese-to-evacuate-his-residence"
published_at: "2026-02-25T05:58:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e424377e7c_anto.jpg"
keywords: []
---

# ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ വസതിയിൽ ബോംബ് ഭീഷണി; ആന്റണി ആൽബനീസിനെ അടിയന്തരമായി ഒഴിപ്പിച്ചു

> **Lead Summary:** **സിഡ്നി: **ബോംബ് ഭീഷണിക്ക് പിന്നാലെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിച്ചു. കാൻബറയിലെ ദി ലോഡ്ജ് എന്ന ഔദ്യോഗിക വസതിയിൽ നിന്നാണ് പ്രധാനമന്ത്രിയെ ചൊവ്വാഴ്ച ഒഴിപ്പിച്ചത്.

## Article Content

**സിഡ്നി: **ബോംബ് ഭീഷണിക്ക് പിന്നാലെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിച്ചു. കാൻബറയിലെ ദി ലോഡ്ജ് എന്ന ഔദ്യോഗിക വസതിയിൽ നിന്നാണ് പ്രധാനമന്ത്രിയെ ചൊവ്വാഴ്ച ഒഴിപ്പിച്ചത്.

ചൊവാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ഔദ്യോഗിക വസതിയായ ദി ലോഡ്ജിൽ നിന്ന് മാറ്റിയത്. പിന്നീട് ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് (എഎഫ്പി) വസതിയിൽ പരിശോധന നടത്തി. ഇതിന് പിന്നാലെ രാത്രി 9 മണിക്ക് ശേഷം ആന്റണി ആൽബനീസിന് മടങ്ങിയെത്താൻ അനുമതി നൽകിയിട്ടുണ്ട്.‌‌

പരിശോധനയ്ക്കു ശേഷം സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് എഎഫ്പി പറഞ്ഞു. നിലവിൽ സമൂഹത്തിനോ പൊതുസുരക്ഷയ്ക്കോ ഒരു ഭീഷണിയുമില്ലെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344054/bomb-threat-forces-australian-prime-minister-anthony-albanese-to-evacuate-his-residence)