---
title: "ഹൈറേഞ്ചിലും വേനൽ കനക്കുന്നു; മൂന്നാറിൽ അൾട്രാവയലറ്റ് വികിരണ തോത് ഉയരുന്നതായി റിപ്പോർട്ട്"
english_title: "Report that ultraviolet radiation levels are increasing in Munnar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344046/Report-that-ultraviolet-radiation-levels-are-increasing-in-Munnar"
published_at: "2026-02-24T23:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699de355ccfcd_22.jpg"
keywords: []
---

# ഹൈറേഞ്ചിലും വേനൽ കനക്കുന്നു; മൂന്നാറിൽ അൾട്രാവയലറ്റ് വികിരണ തോത് ഉയരുന്നതായി റിപ്പോർട്ട്

> **Lead Summary:**  പകൽചൂട് കഠിനമായതോടെ മൂന്നാറിലെ തോട്ടം തൊഴിലാളികളും തൊഴിലുറപ്പ് ജീവനക്കാരും കടുത്ത ആശങ്കയിൽ. മൂന്നാറിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയിൽ വർധിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതാണ് ഹൈറേഞ്ച് നിവാസികളെ ഭീതിയിലാഴ്ത്തുന്നത്.

## Article Content

 പകൽചൂട് കഠിനമായതോടെ മൂന്നാറിലെ തോട്ടം തൊഴിലാളികളും തൊഴിലുറപ്പ് ജീവനക്കാരും കടുത്ത ആശങ്കയിൽ. മൂന്നാറിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയിൽ വർധിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതാണ് ഹൈറേഞ്ച് നിവാസികളെ ഭീതിയിലാഴ്ത്തുന്നത്.

മഴ മാറി മാസങ്ങൾ പിന്നിട്ടതോടെ മേഖലയിൽ വേനൽ ശക്തമായിരിക്കുകയാണ്. രാത്രിയിൽ തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും പകൽ സമയങ്ങളിൽ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്.

തോട്ടങ്ങളിലും മറ്റും തണലില്ലാത്ത ഇടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സൂര്യതാപമേൽക്കാനുള്ള സാധ്യത കൂടുതലാണ്. അൾട്രാവയലറ്റ് വികിരണം വർധിക്കുന്നത് ചർമ്മരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന മുന്നറിയിപ്പ് തൊഴിലാളികളുടെ ആശങ്ക ഇരട്ടിപ്പിക്കുന്നു. പൊള്ളുന്ന വെയിലിനെ അതിജീവിച്ച് ജോലി ചെയ്യേണ്ടി വരുന്നത് കാർഷിക-തോട്ടം മേഖലകളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344046/Report-that-ultraviolet-radiation-levels-are-increasing-in-Munnar)