---
title: "ബ്രസീലിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 20 മരണം, വ്യാപക നാശനഷ്ടം"
english_title: "Heavy rains and floods in Brazil; 20 dead, widespread damage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344045/heavy-rains-and-floods-in-brazil-20-dead-widespread-damage"
published_at: "2026-02-24T22:59:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699de046baf05_21.jpg"
keywords: []
---

# ബ്രസീലിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 20 മരണം, വ്യാപക നാശനഷ്ടം

> **Lead Summary:** **ബ്ര**സീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്തുണ്ടായ അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 20 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച മുതൽ തുടരുന്ന പേമാരിയിൽ ജൂയിസ് ഡി ഫോറയിൽ 16 പേരും യുബ സിറ്റിയിൽ നാല് പേരുമാണ് മരിച്ചത്.

## Article Content

**ബ്ര**സീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്തുണ്ടായ അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 20 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച മുതൽ തുടരുന്ന പേമാരിയിൽ ജൂയിസ് ഡി ഫോറയിൽ 16 പേരും യുബ സിറ്റിയിൽ നാല് പേരുമാണ് മരിച്ചത്.

പാരൈബൂണ നദി കരകവിഞ്ഞൊഴുകിയതും ഇരുപതോളം ഇടങ്ങളിലുണ്ടായ മണ്ണിടിച്ചിലും ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. നിരവധി കെട്ടിടങ്ങൾ തകരുകയും നഗരങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തതോടെ അഞ്ഞൂറോളം പേർക്ക് വീടുകൾ ഉപേക്ഷിച്ച് മാറേണ്ടി വന്നു.

സാഹചര്യം അതീവ ഗുരുതരമായ സാഹചര്യത്തിൽ പല നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വിദ്യാലയങ്ങൾക്ക് അവധി നൽകുകയും ചെയ്തിട്ടുണ്ട്. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുകയാണ്.

കാലാവസ്ഥാ വ്യതിയാനം മൂലം ബ്രസീലിൽ പ്രകൃതി ദുരന്തങ്ങൾ പതിവാകുകയാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 2024-ൽ തെക്കൻ ബ്രസീലിലുണ്ടായ സമാനമായ വെള്ളപ്പൊക്കത്തിൽ ഇരുന്നൂറിലധികം പേർക്ക് ജീവൻ നഷ്ടമായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344045/heavy-rains-and-floods-in-brazil-20-dead-widespread-damage)