---
title: "എ.ഐ.എ.ഡി.എം.കെയിലേക്കില്ല; സ്വന്തം പാർട്ടി രൂപീകരിച്ച് വി.കെ. ശശികല "
english_title: "VKSasikala to form her own party, will not join AIADMK"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344033/vksasikala-to-form-her-own-party-will-not-join-aiadmk"
published_at: "2026-02-24T20:40:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699dbfa83db87_SASIKALAL.jpg"
keywords: []
---

# എ.ഐ.എ.ഡി.എം.കെയിലേക്കില്ല; സ്വന്തം പാർട്ടി രൂപീകരിച്ച് വി.കെ. ശശികല 

> **Lead Summary:** **ചെന്നൈ: ** മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24-ന് രാമനാഥപുരത്ത് വെച്ചാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.

## Article Content

**ചെന്നൈ: ** മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24-ന് രാമനാഥപുരത്ത് വെച്ചാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.

പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കും. പതാകയിൽ എംജിആർ, അണ്ണാദുരൈ, ജയലളിത എന്നിവരുണ്ടാകും. നിയമസഭ തെരഞ്ഞെടുപ്പിൽ ശശികല രൂപീകരിക്കുന്ന പാർട്ടി 40 മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്ന സൂചനയും വന്നിരുന്നു.

എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ പാളിയതോടെയാണ് പുത്തൻ നീക്കമെന്നാണ് വിലയിരുത്തൽ. 2027 ജനുവരി 27 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ശശികലക്ക് അയോഗ്യതയുണ്ട്‌.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344033/vksasikala-to-form-her-own-party-will-not-join-aiadmk)