---
title: "കണ്ണീരിൽ മുങ്ങി ജന്മനാട്; നാദാപുരം വാണിമേലിലെ ബൈക്ക് അപകടം: രാഹുലിന്റെ മൃതദേഹം സംസ്കരിച്ചു"
english_title: "Bike accident in Vanimele, Kozhikode: Rahul's body cremated"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344008/bike-accident-in-vanimele-kozhikode-rahuls-body-cremated"
published_at: "2026-02-24T17:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d8cb6c0dad_rahul.jpg"
keywords: []
---

# കണ്ണീരിൽ മുങ്ങി ജന്മനാട്; നാദാപുരം വാണിമേലിലെ ബൈക്ക് അപകടം: രാഹുലിന്റെ മൃതദേഹം സംസ്കരിച്ചു

> **Lead Summary:** **കോഴിക്കോട് : ** ഒരു നാടിന്റെയാകെ പ്രിയപ്പെട്ടവനായിരുന്ന രാഹുൽ ഇനി ഓർമ്മ. നാദാപുരം വാണിമേലിലെ ബൈക്ക് അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം സംസ്കരിച്ചു. മരം കയറ്റിറക്ക് തൊഴിലാളിയായ മടോപൊയിൽ രാഹുൽ ആണ് മരിച്ചത്.

## Article Content

**കോഴിക്കോട് : ** ഒരു നാടിന്റെയാകെ പ്രിയപ്പെട്ടവനായിരുന്ന രാഹുൽ ഇനി ഓർമ്മ. നാദാപുരം വാണിമേലിലെ ബൈക്ക് അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം സംസ്കരിച്ചു. മരം കയറ്റിറക്ക് തൊഴിലാളിയായ മടോപൊയിൽ രാഹുൽ ആണ് മരിച്ചത്.

നാടിന്റെ ഏത് ആവശ്യത്തിനും സജീവമായി ഓടിയെത്തിയിരുന്ന, എല്ലാവർക്കും പ്രിയപ്പെട്ടവനായ രാഹുലിന്റെ വിയോഗം ഒരു നാടിനെയാണ് കണ്ണീരിലാഴ്ത്തി . കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെ വാണിമേൽ കുളപറമ്പിലായിരുന്നു അപകടം. എതിർദിശയിൽ നിന്ന് സ്വകാര്യ ബസ് വരുന്നത് കണ്ട് ബൈക്ക് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ രാഹുൽ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

റോഡിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ബസ് ഡ്രൈവറും നാട്ടുകാരും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഇന്ന് വൈകീട്ട് 4 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പിതാവ്: രാജൻ, മാതാവ്: രജനി, സഹോദരൻ: രജിൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344008/bike-accident-in-vanimele-kozhikode-rahuls-body-cremated)