---
title: "ഷോൺ ജോർജിനൊപ്പം വേദി പങ്കിട്ടു, ദിയ പുളിക്കകണ്ടത്തിനെതിരെ സൈബർ ആക്രമണം; 'ആക്ഷേപങ്ങള്‍ വന്നോട്ടെ നേരിടുമെന്ന് ദിയ '"
english_title: "Cyber ​​attack on Diya Pulikakandam after sharing stage with Shawn George"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344007/cyber-attack-on-diya-pulikakandam-after-sharing-stage-with-shawn-george"
published_at: "2026-02-24T16:53:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d8a9eee05f_diya_pulikkakkandam.jpg"
keywords: []
---

# ഷോൺ ജോർജിനൊപ്പം വേദി പങ്കിട്ടു, ദിയ പുളിക്കകണ്ടത്തിനെതിരെ സൈബർ ആക്രമണം; 'ആക്ഷേപങ്ങള്‍ വന്നോട്ടെ നേരിടുമെന്ന് ദിയ '

> **Lead Summary:** **കോട്ടയം : ( **[www.truevisionnews.com]** ) **പാലാ നഗരസഭാധ്യക്ഷ ദിയ പുളിക്കകണ്ടത്തിനെതിരെ സൈബർ ആക്രമണം. ഷോൺ ജോർജിനൊപ്പം വേദി പങ്കിട്ടതിലാണ് സൈബർ ആക്രമണം. വേദിപങ്കിട്ടത് ചര്‍ച്ചയായതോടെ വിശദീകരണവുമായി പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം രംഗത്തുവന്നു.

## Article Content

**കോട്ടയം : ( **[www.truevisionnews.com]** ) **പാലാ നഗരസഭാധ്യക്ഷ ദിയ പുളിക്കകണ്ടത്തിനെതിരെ സൈബർ ആക്രമണം. ഷോൺ ജോർജിനൊപ്പം വേദി പങ്കിട്ടതിലാണ് സൈബർ ആക്രമണം. വേദിപങ്കിട്ടത് ചര്‍ച്ചയായതോടെ വിശദീകരണവുമായി പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം രംഗത്തുവന്നു.

നിരവധി നേതാക്കള്‍ പങ്കെടുത്ത ഉദ്ഘാടന പരിപാടിയുടെ ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് ഷോണ്‍ ജോര്‍ജിന്റെയും തന്റെയും ചിത്രം ക്രോപ്പ് ചെയ്താണ് പ്രചാരണം നടക്കുന്നതെന്ന് ദിയ പ്രതികരിച്ചു. ചിത്രം വ്യക്തിപരമായും രാഷ്ട്രീയമായും തനിക്കെതിരെ ഉപയോഗിക്കുകയാണ്. ആക്ഷേപങ്ങളെ നേരിടും എന്നും ദിയ പറയുന്നു.

'പൊതുപരിപാടികളായും സ്വകാര്യ പരിപാടികളായും ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ഒരുദിവസം നിരവധി പരിപാടികളില്‍ പങ്കെടുക്കും. ഉദ്ഘാടനപരിപാടിയുടെ ചിത്രമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. പാലായില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും എന്ന് പറയുന്ന ഷോണ്‍ ജോര്‍ജും വേദിയില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം എടുത്ത ഗ്രൂപ്പ് ഫോട്ടോ ക്രോപ്പ് ചെയ്താണ് പ്രചാരണം. ഇത് വ്യക്തിപരമായും രാഷ്ട്രീയമായും തനിക്കെതിരെ ഉപയോഗിക്കുകയാണ്. അടച്ചാക്ഷേപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യുഡിഎഫില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകും', ദിയ വ്യക്തമാക്കി.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുന്നതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവരികയാണെന്നും തളര്‍ത്താനാകില്ലെന്നും ദിയ പറയുന്നു. ആക്ഷേപങ്ങള്‍ വന്നോട്ടെ. നേരിടും. പാലായിലെ നാട്ടുകാര്‍ക്ക് സത്യം അറിയാം. ഇതൊക്കെ രാഷ്ട്രീയ ധാര്‍മ്മികതയാണോയെന്ന് പ്രചാരണം നടത്തുന്നവര്‍ ആലോചിക്കട്ടെയെന്നും ദിയ പുളിക്കക്കണ്ടം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344007/cyber-attack-on-diya-pulikakandam-after-sharing-stage-with-shawn-george)