---
title: "പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ കുപ്പിയടപ്പ് പുറത്തെടുത്തു; രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടർമാർ"
english_title: "Manjeri Medical College doctors rescue toddler after bottle cap stuck in throat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344001/manjeri-medical-college-doctors-rescue-toddler-after-bottle-cap-stuck-in-throat"
published_at: "2026-02-24T16:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d850e91f2b_Manjeri_Medical_College_doctors_rescue_toddler_after_bottle_cap_stuck_in_throat.jpg"
keywords: []
---

# പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ കുപ്പിയടപ്പ് പുറത്തെടുത്തു; രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടർമാർ

> **Lead Summary:** **മലപ്പുറം: [ **പത്ത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ കുപ്പിയുടെ അടപ്പ് വിദഗ്ധമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലാണ് മഞ്ചേരി മുട്ടിപ്പാലം സ്വദേശികളുടെ മകന്റെ ജീവൻ രക്ഷിച്ചത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി അടപ്പ് വിഴുങ്ങുകയായിരുന്നു.

## Article Content

**മലപ്പുറം: [ **പത്ത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ കുപ്പിയുടെ അടപ്പ് വിദഗ്ധമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലാണ് മഞ്ചേരി മുട്ടിപ്പാലം സ്വദേശികളുടെ മകന്റെ ജീവൻ രക്ഷിച്ചത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി അടപ്പ് വിഴുങ്ങുകയായിരുന്നു.

അടപ്പ് കുടുങ്ങിയതിനെത്തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അടപ്പ് പുറത്തെടുക്കാൻ സാധിച്ചില്ല. തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തൊണ്ടയിൽ പൂർണ്ണമായും അടഞ്ഞുനിന്നിരുന്ന അടപ്പ്, ഡോക്ടർമാരുടെ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം മേധാവി ഡോ. ഷാനവാസ്, ഡോ. സ്നേഹ, ഡോ. സയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344001/manjeri-medical-college-doctors-rescue-toddler-after-bottle-cap-stuck-in-throat)