---
title: "നെഞ്ചൊന്ന് കാളും ഈ കാഴ്ച കണ്ടാൽ! സാരിയെടുക്കാൻ മകനെ കെട്ടിത്തൂക്കി ഒരമ്മ!"
english_title: "If you see this sight, you will be shocked! A mother tied her son to a rope to take off her saree!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343998/if-you-see-this-sight-you-will-be-shocked-a-mother-tied-her-son-to-a-rope-to-take-off-her-saree"
published_at: "2026-02-24T16:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d82f439816_If_you_see_this_sight,_you_will_be_shocked_A_mother_tied_her_son_to_a_rope_to_take_off_her_saree.jpg"
keywords: []
---

# നെഞ്ചൊന്ന് കാളും ഈ കാഴ്ച കണ്ടാൽ! സാരിയെടുക്കാൻ മകനെ കെട്ടിത്തൂക്കി ഒരമ്മ!

> **Lead Summary:** ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് പുറത്തുവരുന്നത് ആരുടെയും നെഞ്ചൊന്ന് കാളുന്ന അത്യന്തം അപകടകരമായ ദൃശ്യങ്ങളാണ്. പത്താം നിലയിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് വീണുപോയ ഒരു സാരി എടുക്കാൻ സ്വന്തം മകന്റെ ജീവൻ പണയപ്പെടുത്തിയ ഒരമ്മയുടെ അശ്രദ്ധയ്ക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഏകദേശം 15-ഓളം നിലകളുള്ള ബഹുനില മന്ദിരത്തിന്റെ ഉയരത്തിൽ നിന്നാണ് കൊച്ചുബാലനെ ഒരു സാരിയിൽ കെട്ടി താഴത്തെ നിലയിലേക്ക് തൂക്കിയിറക്കിയത്.

## Article Content

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് പുറത്തുവരുന്നത് ആരുടെയും നെഞ്ചൊന്ന് കാളുന്ന അത്യന്തം അപകടകരമായ ദൃശ്യങ്ങളാണ്. പത്താം നിലയിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് വീണുപോയ ഒരു സാരി എടുക്കാൻ സ്വന്തം മകന്റെ ജീവൻ പണയപ്പെടുത്തിയ ഒരമ്മയുടെ അശ്രദ്ധയ്ക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഏകദേശം 15-ഓളം നിലകളുള്ള ബഹുനില മന്ദിരത്തിന്റെ ഉയരത്തിൽ നിന്നാണ് കൊച്ചുബാലനെ ഒരു സാരിയിൽ കെട്ടി താഴത്തെ നിലയിലേക്ക് തൂക്കിയിറക്കിയത്.

ഫരീദാബാദ് സെക്ടർ 82-ലെ ഗ്രാൻഡുറ സൊസൈറ്റിയിലാണ് സംഭവം. ഫ്ലാറ്റിന് താഴെയുള്ള ബാൽക്കണിയിൽ സാരി വീണതിനെത്തുടർന്നാണ് സ്ത്രീ ഈ അപകടകരമായ നീക്കം നടത്തിയത്. ഒരൊറ്റ തുണി കൊണ്ട് വസ്ത്രമെടുക്കാൻ കഴിയില്ലെന്ന് കണ്ടപ്പോൾ, വീട്ടിലുണ്ടായിരുന്ന സാരികൾ കൂട്ടിക്കെട്ടി ഒരു നീളൻ കയർ രൂപത്തിലാക്കി. സാരിയുടെ ഒരറ്റം മകന്റെ അരയിൽ കെട്ടിയ ശേഷം ബാൽക്കണിയിലൂടെ താഴേക്ക് ഇറക്കി. കുട്ടി താഴത്തെ നിലയിൽ നിന്ന് വസ്ത്രം കൈക്കലാക്കിയ ശേഷം, സാരിയിൽ മുറുകെ പിടിക്കുകയും അമ്മ കുട്ടിയെ മുകളിലേക്ക് വലിച്ചു കയറ്റുകയുമായിരുന്നു.

എതിർവശത്തെ കെട്ടിടത്തിലുള്ള ഒരാൾ ഈ കാഴ്ച കണ്ട് പരിഭ്രാന്തനായി പകർത്തിയ ദൃശ്യങ്ങൾ നിമിഷനേരം കൊണ്ടാണ് ഇന്റർനെറ്റിൽ പടർന്നത്. ഒരു തുണിക്കഷണത്തിന് ഒരു കുട്ടിയുടെ ജീവനേക്കാൾ വിലയുണ്ടോ? എന്നാണ് പലരും ചോദിക്കുന്നത്. ആ സ്ത്രീയെ ജയിലിലടയ്ക്കണമെന്നും ഇത് കുട്ടികൾക്കെതിരെയുള്ള ക്രൂരതയാണെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുകയാണ്. അമ്മ കുട്ടിക്ക് കമാൻഡോ പരിശീലനം നൽകുകയാണോ എന്ന് പരിഹാസരൂപേണ ചിലർ ചോദിച്ചപ്പോൾ, ഇത് വലിയൊരു അപകടത്തിന് കാരണമാകാത്തത് കുട്ടിയുടെ ഭാഗ്യം കൊണ്ടാണെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടി.

[February 23, 2026— Ghar Ke Kalesh (@gharkekalesh)

[This woman tied her son with a saree and took him from the 4th floor to the 3rd floor..... because her saree had fallen on the 3rd floor🤡](https://twitter.com/gharkekalesh/status/2025827404070240702?ref_src=twsrc%5Etfw)
[ pic.twitter.com/bSnMeBFuS8](https://twitter.com/gharkekalesh/status/2025827404070240702?ref_src=twsrc%5Etfw)

[
](https://x.com/gharkekalesh/status/2025827404070240702?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2025827404070240702%7Ctwgr%5E84d236a106bedf80ee951fbe60560ffe7eb109a7%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Findia-news%2Fmother-dangles-son-from-15th-floor-to-fetch-fallen-saree-viral-video-articleshow-ba0qofu)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343998/if-you-see-this-sight-you-will-be-shocked-a-mother-tied-her-son-to-a-rope-to-take-off-her-saree)