---
title: "ഇനി കേരളം; ഒടുവിൽ സംസ്ഥാനത്തിൻ്റെ പുതിയ പേരിന് കേന്ദ്ര സർക്കാർ അംഗീകാരം"
english_title: "Union Cabinet approves change of state's name"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343997/union-cabinet-approves-change-of-states-name-new"
published_at: "2026-02-24T16:12:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d8b5a3888d_19.jpg"
keywords: []
---

# ഇനി കേരളം; ഒടുവിൽ സംസ്ഥാനത്തിൻ്റെ പുതിയ പേരിന് കേന്ദ്ര സർക്കാർ അംഗീകാരം

> **Lead Summary:** **ന്യൂഡൽഹി: **ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് പുനർനാമകരണം ചെയ്യാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ നിർണ്ണായക അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ 'സേവാ തീർത്ഥി'ൽ നടന്ന പ്രഥമ മന്ത്രിസഭാ യോഗത്തിലാണ് കേരളത്തിന്റെ ഈ ദീർഘകാല ആവശ്യം പരിഗണിക്കപ്പെട്ടത്.

## Article Content

**ന്യൂഡൽഹി: **ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് പുനർനാമകരണം ചെയ്യാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ നിർണ്ണായക അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ 'സേവാ തീർത്ഥി'ൽ നടന്ന പ്രഥമ മന്ത്രിസഭാ യോഗത്തിലാണ് കേരളത്തിന്റെ ഈ ദീർഘകാല ആവശ്യം പരിഗണിക്കപ്പെട്ടത്.

നിലവിൽ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ 'കേരള' എന്നുള്ളത് മാറ്റി 'കേരളം' എന്നാക്കണമെന്നും എട്ടാം പട്ടികയിലെ എല്ലാ ഭാഷകളിലും ഇതേ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ട് 2024 ജൂണിൽ കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കിയിരുന്നു.

നേരത്തെ 2023-ൽ അയച്ച പ്രമേയത്തിലെ ചില സാങ്കേതിക തടസ്സങ്ങൾ കേന്ദ്രം ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന്, ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തിയാണ് സംസ്ഥാനം വീണ്ടും പ്രമേയം സമർപ്പിച്ചത്. ഈ നടപടിയോടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം എല്ലാ ഭാഷകളിലും ഒരുപോലെ 'കേരളം' എന്നറിയപ്പെടാൻ വഴിയൊരുങ്ങും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343997/union-cabinet-approves-change-of-states-name-new)