---
title: "ശ്രദ്ധിച്ചില്ലേൽ പണിപാളും.....! പോത്തൻകോട് മാർക്കറ്റിൽ നിന്നും വാങ്ങിയ ചൂര മീനിൽ ജീവനുള്ള പുഴുക്കളെ കണ്ടതായി പരാതി"
english_title: "Complaint of finding a worm in a fish bought from Pothencode market"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343989/complaint-of-finding-a-worm-in-a-fish-bought-from-pothencode-market"
published_at: "2026-02-24T15:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d787289145_fish_complaint.jpg"
keywords: []
---

# ശ്രദ്ധിച്ചില്ലേൽ പണിപാളും.....! പോത്തൻകോട് മാർക്കറ്റിൽ നിന്നും വാങ്ങിയ ചൂര മീനിൽ ജീവനുള്ള പുഴുക്കളെ കണ്ടതായി പരാതി

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) **പോത്തൻകോട് മാർക്കറ്റിൽ നിന്നും വാങ്ങിയ മത്സ്യത്തിൽ പുഴുവിനെ കണ്ടതായി പരാതി. പോത്തൻകോട് മേലേ വിള സ്വദേശിനി ദിവ്യ വാങ്ങിയ മത്സ്യത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. വീട്ടിൽ കൊണ്ടുപോയി നോക്കുമ്പോഴാണ് ജീവനുള്ള പുഴുക്കളെ കണ്ടതെന്ന് ദിവ്യ പറയുന്നു. ദിവ്യ പോത്തൻകോട് പഞ്ചായത്തിൽ പരാതി നൽകി.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) **പോത്തൻകോട് മാർക്കറ്റിൽ നിന്നും വാങ്ങിയ മത്സ്യത്തിൽ പുഴുവിനെ കണ്ടതായി പരാതി. പോത്തൻകോട് മേലേ വിള സ്വദേശിനി ദിവ്യ വാങ്ങിയ മത്സ്യത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. വീട്ടിൽ കൊണ്ടുപോയി നോക്കുമ്പോഴാണ് ജീവനുള്ള പുഴുക്കളെ കണ്ടതെന്ന് ദിവ്യ പറയുന്നു. ദിവ്യ പോത്തൻകോട് പഞ്ചായത്തിൽ പരാതി നൽകി.

ഇന്ന് രാവിലെ പോത്തൻകോട് മാർക്കറ്റിൽ നിന്നും വാങ്ങിയ ചൂര മത്സ്യത്തിലാണ് ജീവനുള്ള പുഴുവിനെ കണ്ടെത്തിയത്. തുടർന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും സ്ഥലത്ത് പരിശോധന നടത്തി. ബാക്കിയുള്ള മത്സ്യം കച്ചവടം ചെയ്യരുതെന്ന് നിർദ്ദേശം നൽകി. പുഴുവിനെ കണ്ടെത്തിയ മത്സ്യം പരിശോധനയ്ക്കായി ലബോറട്ടറിലേക്ക് കൊണ്ടുപോയി.

എന്നാൽ ഇതു പുഴുവല്ല എന്നും ഈ ഇനത്തിൽപ്പെട്ട മത്സ്യത്തിൽ സാധാരണ കാണുന്ന ഒരുതരം വിരയാണെന്നും കേടായ മത്സ്യം അല്ല എന്നുമാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343989/complaint-of-finding-a-worm-in-a-fish-bought-from-pothencode-market)