---
title: "ആർസിസി സ്റ്റാഫ് നഴ്‌സ് നിയമനം; എഴുത്തുപരീക്ഷ മാർച്ച് ഒന്നിന്"
english_title: "RCC Staff Nurse Recruitment; Written Exam on March 1"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343988/rcc-staff-nurse-recruitment-written-exam-on-march-1"
published_at: "2026-02-24T15:36:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d78eca6234_17.jpg"
keywords: []
---

# ആർസിസി സ്റ്റാഫ് നഴ്‌സ് നിയമനം; എഴുത്തുപരീക്ഷ മാർച്ച് ഒന്നിന്

> **Lead Summary:** തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ (ആർസിസി) സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ മാർച്ച് ഒന്നിന് നടക്കും.

## Article Content

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ (ആർസിസി) സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ മാർച്ച് ഒന്നിന് നടക്കും.

പൂജപ്പുരയിലുള്ള എൽബിഎസ് വനിതാ എഞ്ചിനീയറിംഗ് കോളേജാണ് പരീക്ഷാ കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ എൽബിഎസ് സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.lbscentre.kerala.gov.in) ലഭ്യമാണ്.

പരീക്ഷാർത്ഥികൾ ഹാൾ ടിക്കറ്റ് നേരത്തെ തന്നെ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്. മാർച്ച് ഒന്നിന് രാവിലെ 9 മണിക്ക് തന്നെ ഉദ്യോഗാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343988/rcc-staff-nurse-recruitment-written-exam-on-march-1)