---
title: "എൻജിൻ തകരാർ ; ലേയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ഡൽഹിയിൽ അടിയന്തരമായി തിരിച്ചിറക്കി"
english_title: "SpiceJet flight to Leh makes emergency landing in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343979/spicejet-flight-to-leh-makes-emergency-landing-in-delhi"
published_at: "2026-02-24T15:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d7215824bd_16.jpg"
keywords: []
---

# എൻജിൻ തകരാർ ; ലേയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ഡൽഹിയിൽ അടിയന്തരമായി തിരിച്ചിറക്കി

> **Lead Summary:** **ന്യൂഡൽഹി: **ഡൽഹിയിൽനിന്ന് ലഡാക്കിലെ ലേയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം എൻജിൻ തകരാറിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ചൊവ്വാഴ്ച രാവിലെ 6.45-ഓടെ പറന്നുയർന്ന ബോയിങ് 737 വിമാനമാണ് സാങ്കേതിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ തന്നെ സുരക്ഷിതമായി ലാൻഡ് ചെയ്തത്.

## Article Content

**ന്യൂഡൽഹി: **ഡൽഹിയിൽനിന്ന് ലഡാക്കിലെ ലേയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം എൻജിൻ തകരാറിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ചൊവ്വാഴ്ച രാവിലെ 6.45-ഓടെ പറന്നുയർന്ന ബോയിങ് 737 വിമാനമാണ് സാങ്കേതിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ തന്നെ സുരക്ഷിതമായി ലാൻഡ് ചെയ്തത്.

വിമാനത്തിലുണ്ടായിരുന്ന 150 യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് കമ്പനി വക്താവ് അറിയിച്ചു. അപ്രതീക്ഷിതമായുണ്ടായ ഈ തകരാറിനെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343979/spicejet-flight-to-leh-makes-emergency-landing-in-delhi)