---
title: "രോഗപ്രതിരോധ ശേഷി കൂട്ടാൻ ഒരു ബൗൾ ചിക്കൻ സൂപ്പ്; വീട്ടിൽ തന്നെ തയ്യാറാക്കാം"
english_title: "How to prepare chicken soup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343973/how-to-prepare-chicken-soup"
published_at: "2026-02-24T14:57:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d70401c631_news18.jpg"
keywords: []
---

# രോഗപ്രതിരോധ ശേഷി കൂട്ടാൻ ഒരു ബൗൾ ചിക്കൻ സൂപ്പ്; വീട്ടിൽ തന്നെ തയ്യാറാക്കാം

> **Lead Summary:** ആരോഗ്യത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉത്തമമായ, നല്ല നാടൻ സ്റ്റൈലിലുള്ള മട്ടൺ സൂപ്പ് വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

## Article Content

ആരോഗ്യത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉത്തമമായ, നല്ല നാടൻ സ്റ്റൈലിലുള്ള മട്ടൺ സൂപ്പ് വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ**

*ചിക്കൻ (എല്ലുള്ളതായാൽ കൂടുതൽ രുചി): 250 ഗ്രാം*

*സവാള: 1 ചെറുത് (അരിഞ്ഞത്)*

*ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടീസ്പൂൺ*

*കാരറ്റ്, ബീൻസ്: ½ കപ്പ് (ചെറുതായി അരിഞ്ഞത്)*

*കുരുമുളക് പൊടി: 1 ടീസ്പൂൺ*

*കോൺഫ്ലവർ: 1 ടേബിൾസ്പൂൺ (അല്പം വെള്ളത്തിൽ കലക്കിയത്)*

*മുട്ട: 1 എണ്ണം (വെള്ള മാത്രം - നിർബന്ധമില്ല)*

*ഉപ്പ്: ആവശ്യത്തിന്*

*ബട്ടർ/എണ്ണ: 1 ടേബിൾസ്പൂൺ*

*മല്ലിയില: ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം**

ആദ്യം ചിക്കൻ ആവശ്യത്തിന് ഉപ്പും അല്പം കുരുമുളക് പൊടിയും ചേർത്ത് 3-4 കപ്പ് വെള്ളത്തിൽ നന്നായി വേവിക്കുക. വെന്തതിനുശേഷം ചിക്കൻ കഷ്ണങ്ങൾ കോരി മാറ്റി വെക്കുക. ഈ വെള്ളം കളയരുത്.

മാറ്റിവെച്ച ചിക്കനിൽ നിന്നും എല്ലുകൾ നീക്കം ചെയ്ത് മാംസം ചെറുതായി ചിന്തിയെടുക്കുക. പച്ചക്കറികൾ വഴറ്റുക. ഒരു പാത്രത്തിൽ ബട്ടർ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.

അതിലേക്ക് സവാളയും പച്ചക്കറികളും ചേർത്ത് ഒന്ന് വഴറ്റിയ ശേഷം ചിക്കൻ വേവിച്ച വെള്ളം ഒഴിക്കുക.വെള്ളം തിളച്ചു തുടങ്ങുമ്പോൾ ചിന്തി വെച്ചിരിക്കുന്ന ചിക്കൻ ചേർക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർക്കുക.

സൂപ്പ് അല്പം കുറുകുന്നതിനായി വെള്ളത്തിൽ കലക്കി വെച്ചിരിക്കുന്ന കോൺഫ്ലവർ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. സൂപ്പിന് റെസ്റ്റോറന്റ് ലുക്ക് ലഭിക്കാൻ ഒരു മുട്ടയുടെ വെള്ള പതുക്കെ ഇതിലേക്ക് ഒഴിച്ച് ഇളക്കാം. മുട്ട നാരുകൾ പോലെ സൂപ്പിൽ കാണാൻ ഇത് സഹായിക്കും.

അവസാനമായി ഇതിലേക്ക് അരിഞ്ഞ മല്ലിയില ചേർത്ത് അടുപ്പിൽ നിന്നും വാങ്ങാം. ചൂടോടെ അല്പം കൂടി കുരുമുളക് പൊടി വിതറി കുടിക്കുന്നത് തൊണ്ടവേദനയ്ക്കും ജലദോഷത്തിനും വലിയ ആശ്വാസം നൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343973/how-to-prepare-chicken-soup)