---
title: "ജോലി തേടുന്നവർ ശ്രദ്ധിക്കുക! ഡാറ്റാ എൻട്രി ഓപ്പറേറ്റർ  ഒഴിവ്; അപേക്ഷ ക്ഷണിച്ചു"
english_title: "Data Entry Operator Vacancy; Applications invited"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343968/data-entry-operator-vacancy-applications-invited"
published_at: "2026-02-24T14:50:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d6e260d91b_job.jpg"
keywords: []
---

# ജോലി തേടുന്നവർ ശ്രദ്ധിക്കുക! ഡാറ്റാ എൻട്രി ഓപ്പറേറ്റർ  ഒഴിവ്; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **എറണാകുളം: **വനിത ശിശു വികസന വകുപ്പിന്‍റെ ജില്ലാ സങ്കല്പ് - ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ പ്രോജക്റ്റിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എം.എം.വി.വൈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു വർഷക്കാലത്തെക്കാണ് നിയമനം. ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ/ഐടി മേഖലയിൽ പ്രായോഗിക അറിവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

## Article Content

**എറണാകുളം: **വനിത ശിശു വികസന വകുപ്പിന്‍റെ ജില്ലാ സങ്കല്പ് - ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ പ്രോജക്റ്റിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എം.എം.വി.വൈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു വർഷക്കാലത്തെക്കാണ് നിയമനം. ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ/ഐടി മേഖലയിൽ പ്രായോഗിക അറിവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

പ്രായപരിധി 40 വയസ്സ്. താൽപ്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. അവസാന തീയതി മാർച്ച് 10. വിലാസം: ജില്ലാ വനിത ശിശു വികസന ഓഫീസർ, ജില്ലാ വനിത ശിശു വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ, A3 ബ്ലോക്ക്, താഴത്തെ നില, കാക്കനാട്, 682030.​ഫോൺ: 0484-2952949.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343968/data-entry-operator-vacancy-applications-invited)