---
title: "മഴ മാറിനിൽക്കുമോ? സൂപ്പർ 8-ൽ പാകിസ്ഥാൻ ഇംഗ്ലണ്ടിനെ നേരിടുന്നു; സെമി പ്രതീക്ഷകൾ ഇന്ന് അറിയാം"
english_title: "Pakistan faces England"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343943/pakistan-faces-england"
published_at: "2026-02-24T13:56:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d6118391e9_news14.jpg"
keywords: []
---

# മഴ മാറിനിൽക്കുമോ? സൂപ്പർ 8-ൽ പാകിസ്ഥാൻ ഇംഗ്ലണ്ടിനെ നേരിടുന്നു; സെമി പ്രതീക്ഷകൾ ഇന്ന് അറിയാം

> **Lead Summary:** **പല്ലെക്കലെ: [ **ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ പാകിസ്ഥാൻ ഇന്ന് നിർണ്ണായക മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിടുന്നു. പല്ലെക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരം പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിന്റെ പോരാട്ടമാണ്.

## Article Content

**പല്ലെക്കലെ: [ **ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ പാകിസ്ഥാൻ ഇന്ന് നിർണ്ണായക മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിടുന്നു. പല്ലെക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരം പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിന്റെ പോരാട്ടമാണ്.

ആദ്യ മത്സരത്തിൽ ന്യൂസിലൻഡുമായുള്ള പോയിന്റ് മഴ കാരണം പങ്കിടേണ്ടി വന്നതോടെ സെമി ഫൈനൽ സാധ്യതകൾ സജീവമാക്കാൻ പാകിസ്ഥാന് ഇന്ന് വിജയം അനിവാര്യമായിരിക്കുകയാണ്.

അതേസമയം, ആദ്യ മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ട് ആത്മവിശ്വാസത്തോടെയാണ് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരം മഴ കവർന്നെങ്കിലും ഇന്നത്തെ കാലാവസ്ഥാ പ്രവചനം ക്രിക്കറ്റ് പ്രേമികൾക്ക് ആശ്വാസം നൽകുന്നതാണ്.

മഴ പെയ്യാൻ വെറും രണ്ട് ശതമാനം മാത്രം സാധ്യതയുള്ളതിനാൽ തടസ്സമില്ലാത്ത ഒരു മത്സരം പല്ലെക്കലെയിൽ പ്രതീക്ഷിക്കാം. ശ്രീലങ്കയിലെ സാഹചര്യങ്ങളിൽ കളിച്ച് പരിചയസമ്പത്തുള്ള സൽമാൻ അലി ആഗയും സംഘവും ഇവിടുത്തെ സ്പിൻ പിച്ചുകളിൽ ഇംഗ്ലണ്ടിനെ പൂട്ടാമെന്ന പ്രതീക്ഷയിലാണ്.

ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ അഞ്ച് പോയിന്റോടെ സെമി ഉറപ്പിക്കാൻ പാകിസ്ഥാന് വഴിയൊരുങ്ങും. എന്നാൽ ഇന്ന് പരാജയപ്പെടുകയോ അല്ലെങ്കിൽ വീണ്ടും മഴ തടസ്സമാവുകയോ ചെയ്താൽ മറ്റ് ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ദയനീയ അവസ്ഥയിലേക്ക് പാകിസ്ഥാൻ നീങ്ങും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343943/pakistan-faces-england)