---
title: "സർക്കാരിന് വലിയ ആശ്വാസം; 'സർവേ നടത്തുന്നതിൽ എന്താണ് തെറ്റ്', നവകേരള സർവേ റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവിന് സ്റ്റേ"
english_title: "supreme court stayed hc order on navakerala survey"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343925/supreme-court-stayed-hc-order-on-navakerala-survey"
published_at: "2026-02-24T13:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d578378cc6_navakerala_survay.jpg"
keywords: []
---

# സർക്കാരിന് വലിയ ആശ്വാസം; 'സർവേ നടത്തുന്നതിൽ എന്താണ് തെറ്റ്', നവകേരള സർവേ റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവിന് സ്റ്റേ

> **Lead Summary:** **ദില്ലി: ( **[www.truevisionnews.com]** ) **നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. പിണറായി സർക്കാരിന് വലിയ ആശ്വാസം നൽകുന്നതാണ് പരമോന്നത കോടതിയുടെ നടപടി. സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹാജരായത്.

## Article Content

**ദില്ലി: ( **[www.truevisionnews.com]** ) **നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. പിണറായി സർക്കാരിന് വലിയ ആശ്വാസം നൽകുന്നതാണ് പരമോന്നത കോടതിയുടെ നടപടി. സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹാജരായത്.

ക്ഷേമപദ്ധതികൾ എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നു എന്ന് പരിശോധിക്കാനും വിവരശേഖരണം നടത്താനും സർക്കാരിന് അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. ഭരണപരമായ കാര്യങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്തരുതെന്ന വിമർശനവും ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി ഉന്നയിച്ചു. കേസിൽ കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു.

ക്ഷേമപദ്ധതികൾക്കായി കോടികൾ ചെലവഴിക്കുമ്പോൾ അത് ജനങ്ങൾക്ക് എത്രത്തോളം പ്രയോജനപ്രദമായി എന്ന് വിവരശേഖരണം നടത്തുന്നതിൽ എന്താണ് തെറ്റെന്ന് സുപ്രീം കോടതി ചോദിച്ചു. രാഷ്ട്രീയ നേതാക്കൾ ഇത്തരം സർവേകളെക്കുറിച്ച് എന്ത് പറയുന്നു എന്നത് കോടതിയെ ബാധിക്കുന്ന കാര്യമല്ലെന്നും, ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. പദ്ധതികൾ മെച്ചപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് ഇത്തരം പരിശോധനകൾ നടത്താമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343925/supreme-court-stayed-hc-order-on-navakerala-survey)