---
title: "അഭിഷേകിന് പകരം സഞ്ജു? ഇന്ത്യൻ ടീമിൽ മാറ്റത്തിന് കളമൊരുങ്ങുന്നു; മലയാളി താരത്തെ ഇറക്കുന്നത് 'ചൂതാട്ടമെന്ന്' വിലയിരുത്തൽ"
english_title: "It is considered a 'gamble' to field a Malayali star"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343924/it-is-considered-a-gamble-to-field-a-malayali-star"
published_at: "2026-02-24T13:10:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d563f8edc5_news10.jpg"
keywords: []
---

# അഭിഷേകിന് പകരം സഞ്ജു? ഇന്ത്യൻ ടീമിൽ മാറ്റത്തിന് കളമൊരുങ്ങുന്നു; മലയാളി താരത്തെ ഇറക്കുന്നത് 'ചൂതാട്ടമെന്ന്' വിലയിരുത്തൽ

> **Lead Summary:** **അഹമ്മദാബാദ്: [** ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെ ഇന്ത്യൻ ടീം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 76 റൺസിന്റെ കനത്ത തോൽവി വഴങ്ങിയത് സെമി ഫൈനൽ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു.

## Article Content

**അഹമ്മദാബാദ്: [** ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെ ഇന്ത്യൻ ടീം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 76 റൺസിന്റെ കനത്ത തോൽവി വഴങ്ങിയത് സെമി ഫൈനൽ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു.

ടീമിന്റെ പ്രധാന തലവേദന മുൻനിര ബാറ്റർമാരായ അഭിഷേക് ശർമ്മയുടെയും തിലക് വർമ്മയുടെയും മോശം ഫോമാണ്. ലോക ഒന്നാം നമ്പർ ബാറ്ററായ അഭിഷേകിന് ടൂർണമെന്റിലെ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 15 റൺസ് മാത്രമാണ് നേടാനായത് എന്നത് ടീമിനെ വല്ലാതെ അലട്ടുന്നുണ്ട്.

മൂന്നാം നമ്പറിൽ ഇറങ്ങുന്ന തിലക് വർമ്മയ്ക്കും റൺസ് കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിലും അതിന് വേഗത പോരെന്ന വിമർശനം സുനിൽ ഗവാസ്കർ അടക്കമുള്ള മുൻ താരങ്ങൾ ഉയർത്തിക്കഴിഞ്ഞു.

ഈ സാഹചര്യത്തിൽ വലംകൈയ്യൻ ബാറ്ററായ സഞ്ജു സാംസണെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് മാനേജ്‌മെന്റ് ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇന്ത്യയുടെ ടോപ്പ് ഓർഡറിൽ ഇടംകൈയ്യൻമാരുടെ അതിപ്രസരം ഉള്ളത് എതിരാളികൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നുവെന്ന് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെറ്റും സമ്മതിക്കുന്നു.

എന്നാൽ സഞ്ജുവിനെ ഓപ്പണറായി ഇറക്കുന്നത് ഒരു വലിയ ചൂതാട്ടമായിരിക്കുമെന്ന വിലയിരുത്തലുകളും ശക്തമാണ്. കാരണം, 2025 മുതൽ ഓപ്പണർ റോളിൽ കളിച്ച 12 ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 13 ശരാശരിയിൽ 156 റൺസ് മാത്രമാണ് മലയാളി താരത്തിന് നേടാനായത്.

വരാനിരിക്കുന്ന സിംബാബ്‌വെക്കെതിരായ മത്സരത്തിൽ സഞ്ജുവിന് അവസരം നൽകി ബാറ്റിംഗ് നിരയിൽ മാറ്റം വരുത്തുമോ അതോ നിലവിലെ താരങ്ങളിൽ തന്നെ വിശ്വാസമർപ്പിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343924/it-is-considered-a-gamble-to-field-a-malayali-star)